പത്തനംതിട്ട:കുമ്പഴ തിരുവല്ല റോഡിൽ ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വാരിയാപുരം ജംഷന് സമീപം ചിറക്കാല റേഷൻ പടിയിലാണ് ഇന്ന് രാവിലെ 9.15 ഓടെ അപകടം ഉണ്ടായത്. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ആലപ്പുഴ രജിസ്ട്രേഷനിലുള്ള ബുള്ളറ്റ് മോട്ടോർ സൈക്കിളാണ് അപകടത്തിൽപെട്ടത്. പമ്പാ ഫാസ്റ്റുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ ബസിനടിയിൽ അകപ്പെടുകയായിരുന്നു.