മരത്തിന് താങ്ങായി ഓട്ടോ ഡ്രൈവർമാർ (ETV Bharat) കോട്ടയം :തണലേകുന്ന മരങ്ങളെ പലപ്പോഴും ഉപദ്രവിക്കാറാണ് പതിവ്. എന്നാൽ തണലുതരുന്ന മുത്തശ്ശി മരത്തിന് ആദരവ് നൽകിയിരിക്കുകയാണ് ഒരുകൂട്ടം ഓട്ടോ ഡ്രൈവർമാർ. കോട്ടയം പുതുപ്പള്ളി ടൗണിലാണ് ഔഷധ വ്യക്ഷമായ ഉദി മരത്തെ ആദരിച്ചത്. മരത്തിൻ്റെ സംരക്ഷണവും ഓട്ടോ ഡ്രൈവർമാർ ഏറ്റെടുത്തു.
80 വർഷത്തിലേറെ പഴക്കമുള്ള ഉദി മരം കാൽ നടയാത്രക്കാർക്കും ഓട്ടോ ഡ്രൈവർമാർക്കും തണലേകി നിൽക്കുന്നു. ഇതിനുള്ള പ്രത്യുപകാരമായാണ് ഓട്ടോഡ്രൈർമാർ മരമുത്തശിക്ക് ആദരം നൽകിയത്. ഇതിന്‍റെ ഭാഗമായി മരമുത്തശ്ശിയെ പൊന്നാടയണിയിച്ചു.
മരത്തിന്‍റെ അടിത്തറകെട്ടി സംരക്ഷിച്ചിരുന്നുവെങ്കിലും അടുത്ത കാലത്ത് ഇത് തകർന്നു പോയിരുന്നു. മാത്രമല്ല ഇവിടെ മാലിന്യങ്ങൾ തള്ളുന്നതും തോരണങ്ങൾ വലിച്ചു കെട്ടുന്നതും പതിവായി.
അതോടെയാണ് മരമുത്തശ്ശിയുടെ സംരക്ഷണം ഓട്ടോ തൊഴിലാളികൾ ഏറ്റെടുത്തത്. ഓട്ടോ ഓടുന്ന വരുമാനത്തിൽ നിന്നും ഒരുവിഹിതം മാറ്റിവെച്ചാണ് മരം സംരക്ഷിക്കുന്നത്. അതിന്‍റെ ഭാഗമായി തകർന്ന തറ പുനർനിർമ്മിച്ചു ചായം പൂശി.
Also Read : വയനാട്ടിലേക്ക് ചെന്നൈയിൽ നിന്ന് സഹായഹസ്‌തം; രാജി ഓട്ടോ ഓടിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് - HELPING HAND FOR WAYANAD