കോട്ടയം :അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണം. പ്ലാന്‍റേഷൻ ഒന്നാം ബ്ലോക്കില്‍ പിടിയാനയും കുട്ടിയാനയും ചേര്‍ന്ന് പള്ളി ആക്രമിച്ചു. ഇന്നലെ (ഏപ്രില്‍ 1) വൈകുന്നേരമാണ് സംഭവം.പ്ലാന്‍റേഷൻ ഒന്നാം ബ്ലോക്കിലെ സെന്‍റ് സെബാസ്റ്റ്യൻ പള്ളിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
പിടിയാന വാതില്‍ പൊളിച്ചു, കുട്ടിയാന അകത്തുകയറി ; അതിരപ്പിള്ളിയില്‍ പള്ളിക്കുനേരെ ആക്രമണം - Athirappilly Wild Elephant Attack - ATHIRAPPILLY WILD ELEPHANT ATTACK
അതിരപ്പിള്ളി പ്ലാന്‍റേഷൻ ഒന്നാം ബ്ലോക്കിലെ സെന്‍റ് സെബാസ്റ്റ്യൻ പള്ളിയില്‍ പിടിയാനയുടെയും കുട്ടിയാനയുടെയും ആക്രമണം

Published : Apr 2, 2024, 10:02 AM IST
പള്ളിയുടെ മുൻഭാഗത്തെ വാതില്‍ പിടിയാന പൊളിക്കുകയും തുടര്‍ന്ന് കുട്ടിയാന പള്ളിക്ക് ഉള്ളില്‍ കയറി പരിഭ്രാന്തി സൃഷ്‌ടിക്കുകയുമായിരുന്നു. ജനലും പിൻഭാഗത്തെ ഗ്രില്ലും പിടിയാന നശിപ്പിച്ചു. പ്രദേശവാസികള്‍ ശബ്‌ദമുണ്ടാക്കിയാണ് ആനകളെ തുരത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയിലും അതിരപ്പള്ളി പിള്ളപ്പാറയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. ചെറിയ ചാണാശ്ശേരി രാധാകൃഷ്‌ണൻ എന്ന വ്യക്തിയുടെ കൃഷിയിടത്തിലാണ് ആന നാശമുണ്ടാക്കിയത്. ഒന്നര ഏക്കര്‍ കൃഷിയിടത്തിന് ചുറ്റും രണ്ട് നിരയിലായി സ്ഥാപിച്ചിരുന്ന ഇലക്ട്രിക് ഫെൻസിങ്ങ് മറികടന്നാണ് ആന കൃഷിയിടത്തില്‍ പ്രവേശിച്ചത്. കായ്‌ച്ച് തുടങ്ങിയ തെങ്ങ്, വാഴ, പഴവര്‍ഗ വൃക്ഷങ്ങള്‍ എന്നിവയാണ് നശിപ്പിച്ചത്.