കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാനെ സംഭവ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ വളഞ്ഞ് ജനം (Perambra Anu Murder Case). ആക്രോശത്തോടെ പാഞ്ഞടുത്ത ജനം പ്രതിയെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.
അനു കൊലക്കേസ്: പ്രതി മുജീബ് റഹ്‌മാനെ സ്ഥലത്തെത്തിച്ചു തെളിവെടുത്തു, പ്രതിക്ക് നേരെ കയ്യേറ്റ ശ്രമം - Perambra Anu Murder Case - PERAMBRA ANU MURDER CASE
അനു കൊലക്കേസ് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം. പ്രതിക്ക് നേരെ കയ്യേറ്റ ശ്രമവും. തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാകാതെ മടങ്ങി പൊലീസ്.
Anu Murder Case: Local Protest against Mujeeb Rahman
Published : Mar 21, 2024, 8:12 PM IST
പൊലീസ് ബസിന് നേരെയും കല്ലേറുണ്ടായി. ഇതോടെ വിശദമായ തെളിവെടുപ്പ് പൂർത്തിയാക്കാനാവാതെ പ്രതിയുമായി പൊലീസ് മടങ്ങി. പ്രതി മുജീബ് റഹ്‌മാനെ കൊണ്ടോട്ടിയിലെ വീട്ടിൽ എത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. കസ്‌റ്റഡി കാലാവധി തീരുന്നതോടെ നാളെ ഉച്ചക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.