കോഴിക്കോട് :പേരാമ്പ്രക്കടുത്ത് നൊച്ചാട് തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. അനു കാല് തെന്നി വെള്ളത്തില്‍ വീണതല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും അനുവിന്‍റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
അർധനഗ്നമായി, ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്‌ടപ്പെട്ട നിലയിലാണ് വാളൂർ സ്വദേശി അനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മുങ്ങി മരണമാണെന്നും ബലാത്സംഗശ്രമത്തിന്‍റെ ലക്ഷണങ്ങളോ അത്തരം മുറിവുകളോ ദേഹത്തില്ലെന്നുമാണ് കണ്ടെത്തൽ. അതേസമയം അകത്തെത്തിയ വെളളത്തിന്‍റെ സാംപിൾ റിപ്പോർട്ടും നിർണായകമാണ്. അതിൽ വ്യക്തത വരുത്താൻ ഫോറൻസിക് സർജൻ ഇന്ന് (14-03-2024) സംഭവ സ്ഥലത്തെത്തും. ദേഹത്തുണ്ടായിരുന്ന സ്വർണ്ണ താലിചെയിൻ, മോതിരങ്ങൾ, പാദസരമടക്കമുള്ള ആഭരണങ്ങളെവിടെ എന്നതിൽ ഇനിയും ചോദ്യങ്ങൾ ബാക്കിയാണ്.