കോഴിക്കോട്:സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെ മോഷണത്തിൽ രണ്ടു പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. എംടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശൻ എന്നിവരാണ് പിടിയിലായത്. ഇവരെ നടക്കാവ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്.
26 പവൻ സ്വർണഭരണങ്ങളാണ് എംടിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ആഴ്ച മോഷണം പോയത്. കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്നാണ് സ്വർണമുൾപ്പെടെ കളവ് പോയത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.