കാസർകോട്: എൻമകജെ ഏൽകാനയിൽ അമ്മയെയും മകളെയും കുളത്തിൽ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏൽകാന സ്വദേശി പരമേശ്വരി (42), മകൾ പദ്‌മിനി (3) എന്നിവരെയാണ് വീടിനോട് ചേർന്ന കൃഷിയിടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് (ഫെബ്രുവരി 21) വൈകിട്ടാണ് സംഭവം.
പരമേശ്വരിയുടെ ഭർത്താവ് ഈശ്വര നായിക്കും മൂത്ത മകൻ ഹരിപ്രസാദുമാണ് മൃതദേഹം കുളത്തില്‍ കണ്ടെത്തിയത്. ഇരുവരും വീട്ടില്‍ നിന്നും പുറത്ത് പോയി തിരിച്ചെത്തിയപ്പോള്‍ പരമേശ്വരിയും പത്മിനിയും വീട്ടില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.