കേരളം

kerala

ETV Bharat / state

കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം - MALAPPURAM ROAD ACCIDENT - MALAPPURAM ROAD ACCIDENT

കെഎസ്ആർടിസി ബസിലേക്ക് ഓട്ടോറിക്ഷ ഇടിച്ച് കയറുകയായിരുന്നു.

MALAPPURAM ACCIDENT  ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം  THREE KILLED IN ROAD ACCIDENT  AUTO COLLIDED WITH KSRTC BUS
Accident (ETV Bharat)

By ETV Bharat Kerala Team

Published : Jun 20, 2024, 3:19 PM IST

Updated : Jun 20, 2024, 5:16 PM IST

കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം (ETV Bharat)

മലപ്പുറം:ജില്ലയിലെ മുട്ടിപ്പടിയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഓട്ടോയിൽ സഞ്ചരിച്ച മഞ്ചേരി പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ, ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം.

അഷ്റഫ് (45), ഭാര്യ സാജിദ (37), മകൾ ഫിദ (14) എന്നിവരാണ് മരണപ്പെട്ടത്. പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് എതിര്‍ ദിശയില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിച്ച് കയറുകയായിരുന്നു. ഓട്ടോയുടെ നിയന്ത്രണം വിട്ടതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: ഡ്രൈവിങ് അറിയില്ല, മുന്നിലേക്ക് പോകാതെ വാഹനം റിവേഴ്‌സ് എടുത്തു; കാറോടിച്ച് റീല്‍ എടുക്കാൻ ശ്രമിച്ച യുവതി മരിച്ചു - Woman Died While Shooting Reel

അഷറഫും ഫിദയും സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടതായാണ് വിവരം. ആശുപത്രിയിൽ എത്തിയ ശേഷമാണ് ഫാത്തിമയുടെ മരണം സ്ഥിരീകരിച്ചത്. മൂന്ന് മൃതദേഹങ്ങളും മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Last Updated : Jun 20, 2024, 5:16 PM IST

ABOUT THE AUTHOR

...view details