കേരളം

kerala

ETV Bharat / sports

ടെസ്റ്റ് ക്രിക്കറ്റിലെ വേഗമേറിയതും കുറഞ്ഞതുമായ സെഞ്ചുറി നേടിയവര്‍ ഇവരാണ്..! - CENTURIES IN TEST CRICKET

അഭിമാനകരമായ റെക്കോര്‍ഡുകള്‍ക്കൊപ്പം തന്നെ നാണംകെട്ട പ്രകടനവും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

SLOWEST TEST HALF CENTURY  FASTEST TEST CENTURY  FASTEST TEST HALF CENTURY  ടെസ്റ്റ് ക്രിക്കറ്റ് ചരിത്രം
Representative image (getty)

By ETV Bharat Sports Team

Published : Dec 30, 2024, 7:54 PM IST

ഹൈദരാബാദ്:ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ നിരവധി റെക്കോര്‍ഡുകളും നേട്ടങ്ങളും പിറന്നിട്ടുണ്ട്. അഭിമാനകരമായ റെക്കോര്‍ഡുകള്‍ക്കൊപ്പം തന്നെ നാണംകെട്ട പ്രകടനവും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തകര്‍ക്കപ്പെടാത്ത അപൂർവ റെക്കോർഡുകളും നിലവിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ വേഗമേറിയതും കുറഞ്ഞതുമായ സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടിയ താരങ്ങളെ കുറിച്ചറിയാം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

വേഗമേറിയ സെഞ്ചുറി:ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോർഡ് ന്യൂസിലൻഡ് ബാറ്റര്‍ ബ്രണ്ടം മക്കല്ലത്തിന്‍റെ പേരിലാണ്. 2015-16ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ വെറും 54 പന്തിലാണ് മക്കല്ലം സെഞ്ചുറി നേടിയത്. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. വിവി റിച്ചാർഡ്‌സണാണ് പട്ടികയിൽ രണ്ടാമത്. 56 പന്തിലാണ് താരം നേട്ടം കൈവരിച്ചത്. യഥാക്രമം മിസ്ബാ ഉൾ ഹഖ് (56), ഗിൽക്രിസ്റ്റ് (57) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ നില്‍ക്കുന്നത്.

വേഗമേറിയ അർധസെഞ്ചുറി: ഏറ്റവും വേഗമേറിയ അർധ സെഞ്ചുറി നേടിയത് പാകിസ്ഥാന്‍റെ മിസ്ബ ഉൾ ഹഖാണ്. 2014ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ 21 പന്തിൽ താരം അർധസെഞ്ചുറി തികച്ചു. ഡേവിഡ് വാർണർ (23), ജാക്ക് ഖാലിസ് (24), ബെൻ സ്റ്റോക്സ് (24) എന്നിവരാണ് യഥാക്രമം പട്ടികയിൽ അടുത്തുള്ളത്.

വേഗം കുറഞ്ഞ സെഞ്ചുറി: ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും വേഗത കുറഞ്ഞ ബാറ്റര്‍ എന്ന റെക്കോർഡ് പാകിസ്ഥാൻ താരത്തിന്‍റെ പേരിലാണ്. 1977-78ൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിലാണ് ഈ റെക്കോർഡ് പിറന്നത്.

മുദാസർ നാസർ തന്‍റെ ഇന്നിംഗ്‌സിൽ 557 മിനിറ്റ് ബാറ്റ് ചെയ്‌ത് 449 പന്തിലാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ടെസ്റ്റില്‍ ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും വേഗത കുറഞ്ഞ സെഞ്ചുറിയാണിത്. ടെസ്റ്റിൽ സെഞ്ച്വറി നേടുന്നതിന് 535 മിനിറ്റ് എടുത്ത ദക്ഷിണാഫ്രിക്കയുടെ ഡിജെ മക്ഗ്ലേവ് ഈ പട്ടികയിൽ രണ്ടാമനാണ്.

അർധസെഞ്ചുറി:ടെസ്റ്റിലെ ഏറ്റവും വേഗത കുറഞ്ഞ അർധസെഞ്ചുറി 1958-59ൽ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിൽ നടന്ന മത്സരത്തിലാണ് രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിനായി ബാറ്റ് വീശിയ ടിഇ ബെയ്‌ലി 357 മിനിറ്റിൽ 350 പന്തുകൾ നേരിട്ടാണ് അർധസെഞ്ചുറി തികച്ചത്.

Also Read:ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷ അസ്‌തമിച്ചോ..! സാധ്യത ഇങ്ങനെ - WTC FINAL EQUATION FOR INDIA

ABOUT THE AUTHOR

...view details