രൂപ്‌നഗർ (പഞ്ചാബ്): ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കയറുന്ന ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായി പഞ്ചാബിലെ റോപ്പറില്‍ നിന്നുള്ള അഞ്ചു വയസുകാരന്‍. 19,340 അടി ഉയരമുള്ള കിളിമഞ്ചാരോ ടാൻസാനിയയിലാണ് സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് ആറിന് അഞ്ചാം വയസിൽ കിളിമഞ്ചാരോ കയറിയ സെർബിയയുടെ ഒഗ്‌ജെൻ സിവ്‌കോവിച്ചിന്‍റെ റെക്കോർഡാണ് തഗ്ബീർ സിങ് (5) തകർത്തത്. കിളിമഞ്ചാരോ പർവത ട്രെക്കിങ്ങിന്‍റെ ലോക പോർട്ടലായ ലിങ്ക് പറയുന്നതനുസരിച്ച് ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് തെഗ്ബിർ.
വിരമിച്ച ഹാൻഡ്‌ബോൾ കോച്ചായ ബിക്രംജിത് സിംഗ് ഘുമാന് തന്‍റെ വിജയത്തിന്‍റെ ക്രെഡിറ്റ് തെഗ്ബിർ നൽകി. ഈ യാത്രയിൽ കുട്ടി ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഒരു വർഷം മുമ്പേ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. അസുഖങ്ങളെ നേരിടാൻ വ്യായാമങ്ങൾ പരിശീലിപ്പിച്ചു. പല സ്ഥലങ്ങളിലും ട്രെക്കിങ്ങിന് കൊണ്ടുപോയി. പിന്നീട് കൊടുമുടി കയറാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇത്രയും ചെറുപ്പത്തിൽ തന്നെ നേടിയ നേട്ടം കുടുംബത്തിന് അഭിമാനവും നഗരത്തിന് യശസ്സും സമ്മാനിച്ചുവെന്ന് പിതാവ് പറഞ്ഞു.
ആഗസ്റ്റ് 18 ന് കിളിമഞ്ചാരോ പർവതത്തിലേക്കുള്ള യാത്ര ആരംഭിച്ച തഗ്ബീർ ആഗസ്റ്റ് 23 ന് കാൽനടയായി പർവതത്തിന്‍റെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഉഹുരുവിൽ എത്തി. ഡിജിപി ഗൗരവ് യാദവ് തഗ്ബീറിന്‍റെ നേട്ടത്തിന് സമൂഹമാധ്യമത്തിലൂടെ അഭിനന്ദനം അറിയിച്ചു. തഗ്ബീറിന്‍റെ നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും എല്ലാവർക്കും പ്രചോദനമാണെന്നും ഡിജിപി കുറിച്ചു.
Also Read:കലിപ്പടങ്ങാതെ കാർലോസ് ബ്രാത്‌വെയ്റ്റ്; ബാറ്റുകൊണ്ട് ഹെൽമറ്റിനെ മൈതാനത്തിന് പുറത്തേക്ക് തെറിപ്പിച്ചു - carlos brathwaite