കേരളം

kerala

ETV Bharat / sports

ഡയമണ്ട് ലീഗ് പോള്‍വോള്‍ട്ടില്‍ സ്വീഡന്‍റെ മോണ്ടോ ഡുപ്ലാന്‍റിസ് ഒന്നാമതെത്തി - Diamond League - DIAMOND LEAGUE

6.15 മീറ്റർ ചാടിയാണ് താരം റെക്കോർഡ് നേടിയത്. പാരീസ് ഒളിമ്പിക്‌സ് 6.25 മീറ്ററിന്‍റെ അതിശയകരമായ ലോക റെക്കോർഡോടെ തുടർച്ചയായ രണ്ടാം ഒളിമ്പിക് കിരീടം നേടിയിരുന്നു.

ഡയമണ്ട് ലീഗ്  പോള്‍വോള്‍ട്ട്  മോണ്ടോ ഡുപ്ലാന്‍റിസ്  പാരീസ് ഒളിമ്പിക്‌സ്
മോണ്ടോ ഡുപ്ലാന്‍റിസ് (AP)

By ETV Bharat Sports Team

Published : Aug 23, 2024, 7:54 PM IST

ലോസാനെ (സ്വിറ്റ്‌സർലൻഡ്): രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനായ സ്വീഡന്‍റെ അർമാൻഡ് മോണ്ടോ ഡുപ്ലാന്‍റിസ് തന്‍റെ കായിക കരിയറില്‍ വീണ്ടും പൊന്‍ത്തൂവല്‍ ചാര്‍ത്തി. ലോസാൻ ഡയമണ്ട് ലീഗില്‍ പ്ലേസ് ഡി ലാ നാവിഗേഷനിൽ 6.15 മീറ്റർ ചാടിയാണ് താരം റെക്കോർഡ് നേടിയത്. പാരീസ് ഒളിമ്പിക്‌സ് 6.25 മീറ്ററിന്‍റെ അതിശയകരമായ ലോക റെക്കോർഡോടെ തുടർച്ചയായ രണ്ടാം ഒളിമ്പിക് കിരീടം ഡുപ്ലാന്‍റിസ് നേടിയിരുന്നു.

ഫൈനൽ സ്റ്റാൻഡിങ്ങിൽ ഒന്നാമതെത്താൻ നാല് ജമ്പുകളാണ് താരം ഉപയോഗിച്ചത്, 5.62 മീ, 5.82 മീ, 5.92 മീ, 6.0 മീ. ശേഷം ബാർ ഉയര്‍ത്തി 6.15 മീറ്റർ റെക്കോഡിലേക്ക് താരം എത്തുകയായിരുന്നു. ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവായ അമേരിക്കയുടെ സാം കെൻഡ്രിക്‌സ് 5.92 മീറ്റർ ചാടി രണ്ടാം സ്ഥാനത്തെത്തി.

2020ല്‍ ആരംഭിച്ച റെക്കോർഡുകളുടെ തുടർച്ചയായി പാരീസില്‍ ഒമ്പതാം തവണയാണ് സ്വീഡിഷ് അത്‌ലറ്റ് തന്‍റെ റെക്കോര്‍ഡ് മറികടന്നത്.

ഒളിമ്പിക്‌സ്, ലോക അത്‍ലറ്റിക്‌സ് ചാംപ്യൻഷിപ്, യൂറോപ്യൻ ചാംപ്യൻഷിപ്, ലോക ഇൻഡോർ ചാംപ്യൻഷിപ്, ലോക ജൂനിയർ ചാംപ്യൻഷിപ്, ലോക യൂത്ത് ചാംപ്യൻഷിപ് എന്നിവയിൽ സ്വർണം നേടുന്ന ആദ്യ പോൾവോൾട്ട് താരമാണ് മോണ്ടോ ഡുപ്ലാന്‍റിസ്.

Also Read:ഇന്ത്യാ ഇലവനിൽ നിന്ന് ധോണിയെ ഒഴിവാക്കിയതില്‍ ക്ഷമാപണം നടത്തി ദിനേശ് കാർത്തിക് - Dinesh Karthik apologizes

ABOUT THE AUTHOR

...view details