മുംബൈ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍ മലയാളി താരം സഞ്ജു സാംസണാണ്. ശ്രീലങ്കയ്‌ക്ക് എതിരായ കഴിഞ്ഞ പരമ്പരയില്‍ കളിക്കാനിറങ്ങിയിരുന്നെങ്കിലും സഞ്‌ജുവിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ക്ക് ഇറങ്ങിയ താരം രണ്ട് മത്സരത്തിലും റണ്ണെടുക്കാതെയാണ് തിരികെ കയറിയത്. ഇതിന്‍റെ ക്ഷീണം തീര്‍ക്കാനുള്ള അവസരമാണ് നിലവില്‍ സഞ്‌ജുവിന് മുന്നിലുള്ളത്. ഐപിഎല്ലില്‍ തിങ്ങളിയ യുവ പേസര്‍മാരായ മായങ്ക് യാദവ്, ഹര്‍ഷിത് റാണ, ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് പുതുമുഖങ്ങള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ സിംബാബ്‌വെ പര്യടനത്തിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും പരിക്കിനെ തുടര്‍ന്ന് നിതീഷിന് പരമ്പര നഷ്‌ടമായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം മിസ്റ്ററി സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്തി. 2021-ജൂണില്‍ ടി20 അരങ്ങേറ്റം നടത്തിയ വരുണ്‍ ആ വര്‍ഷം അവസാനത്തില്‍ നടന്ന ടി20 ലോകകപ്പിലാണ് അവസാനമായി ഇന്ത്യയ്‌ക്കായി കളിച്ചത്.
ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയവരും ടീമിന്‍റെ ഭാഗമാണ്. മൂന്ന് ടി20കളടങ്ങിയ പരമ്പരയാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിക്കുന്നത്. ഒക്‌ടോബര്‍ ആറിന് ഗ്വാളിയറിലാണ് ആദ്യ മത്സരം. ഒമ്പതിന് ഡല്‍ഹിയില്‍ രണ്ടും 12-ാം തീയതി ഹൈദരാബാദില്‍ മൂന്നും ടി20കള്‍ അരങ്ങേറും.
ALSO READ:ബാബർ മുതൽ റിസ്വാൻ വരെ, പാകിസ്ഥാൻ ക്രിക്കറ്റ് ടീം താരങ്ങളുടെ ശമ്പളം എത്ര? - PCB Central Contract
ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിങ്‌ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.