ന്യൂഡൽഹി:ആർസിബിയുടെ ബൗളിങ് പരിശീലകനായി ഓംകാർ സാൽവിയെ നിയമിച്ചു. നിലവിൽ മുംബൈ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനാണ് സാൽവി. കഴിഞ്ഞ സീസണിൽ മുംബൈയെ രഞ്ജി ട്രോഫിയിലും ഇറാനി ട്രോഫിയിലും സാൽവി ചാമ്പ്യനാക്കിയിരുന്നു. ആഭ്യന്തര സീസണിലെ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കിയതിന് ശേഷം സാൽവി ആർസിബിയുടെ ഭാഗമാകും.
ഈ വർഷമാദ്യം ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ഐപിഎൽ കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ (കെകെആർ) അസിസ്റ്റന്‍റ് ബൗളിങ് കോച്ചായി സാൽവി പ്രവർത്തിച്ചിരുന്നു. അടുത്തിടെ, 2023-24 സീസണിലെ മുംബൈ ടീമിന്‍റെ മുഖ്യ പരിശീലകനായി ചുമതലയേറ്റുകൊണ്ട് സാൽവി വാർത്തകളിൽ ഇടം നേടിയിരുന്നു. അവിടെ സാല്‍വി മുംബൈയെ ചരിത്രപരമായ രഞ്ജി കിരീടത്തിലേക്ക് നയിച്ചു.
എട്ട് വർഷത്തിനിടെ മുംബൈയുടെ ആദ്യ കിരീടവും മൊത്തത്തിൽ 42-ാം കിരീടവുമായിരുന്നു ഇത്. മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ അവിഷ്കർ സാൽവിയുടെ സഹോദരനാണ് ഓംകാർ. നിലവിൽ ഇന്ത്യൻ വനിതാ ടീമിന്‍റെ ബൗളിംഗ് പരിശീലകനും സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടിയ പഞ്ചാബ് ടീമിന്‍റെ മുഖ്യ പരിശീലകനുമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഓംകാർ സാൽവിയെ ബൗളിംഗ് കോച്ചായി സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ആർസിബിയുടെ ക്രിക്കറ്റ് ഡയറക്ടർ മോ ബോബ്റ്റ് പറഞ്ഞു.ഫാസ്റ്റ് ബൗളർമാരെ വളർത്തിയെടുക്കുന്നതിലും ആഭ്യന്തര, ഐപിഎൽ തലങ്ങളിൽ വിജയിച്ചതിലും അദ്ദേഹത്തിന്‍റെ വിപുലമായ അനുഭവസമ്പത്ത് ഉള്ളതിനാൽ, സാല്‍വി ഞങ്ങളുടെ കോച്ചിങ് ടീമിന് തികച്ചും അനുയോജ്യനാണെന്ന് ബോബ്റ്റ് പറഞ്ഞു.
ടീമിന്‍റെ ബാറ്റിങ് പരിശീലകനായും ഉപദേശകനായും കാർത്തിക്കിനെ നിയമിച്ചതിനാൽ സാൽവി ആർസിബിയിൽ ദിനേശ് കാർത്തിക്കുമായി വീണ്ടും ഒന്നിക്കും. മുമ്പ് ഐപിഎല്ലിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ചുമതലകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും സാൽവി ആർസിബിയിൽ ചേരുക. വിരാട് കോഹ്‌ലി, രജത് പതിദാർ, യാഷ് ദയാൽ എന്നിവരെ നിലനിർത്തിയ ശേഷം, നവംബർ 24-25 തീയതികളിൽ ജിദ്ദയിൽ നടക്കുന്ന ഐപിഎൽ മെഗാ ലേലത്തിലൂടെ ആർസിബി 2025 സീസണിലേക്കുള്ള ടീമിനെ പൂർണ്ണമായും തയ്യാറാക്കും.
Also Read:ഓസ്‌ട്രേലിയൻ പര്യടനം; ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു, റിച്ച ഘോഷ് തിരിച്ചെത്തി; ഷെഫാലി വർമ പുറത്ത്