ജിദ്ദ: ഐപിഎൽ 2025 മെഗാ ലേലത്തിൽ മൂന്നാമത്തെ വിലയേറിയ താരമായി വെങ്കിടേഷ് അയ്യർ. നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 23.75 കോടി രൂപ നല്‍കിയാണ് ഇടങ്കയ്യന്‍ ഓള്‍റൗണ്ടറെ തിരിച്ചെടുത്തത്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വെങ്കിടേഷ് അയ്യര്‍ക്കായി ആദ്യം തന്നെ രംഗത്തെത്തിയത് കൊല്‍ക്കത്ത തന്നെയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
6 കോടി രൂപ വിലയിട്ട് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സും ശ്രമം നടത്തി. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 8.50 കോടി രൂപ വിളിച്ചതോടെ ലഖ്‌നൗ പിന്‍വാങ്ങി. തുടര്‍ന്ന് ബെംഗളൂരുവും കൊല്‍ക്കത്തയും തമ്മിലായിരുന്നു വെങ്കിടേഷിനായി പോര് നടന്നത്.
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ കിരീട നേടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് വെങ്കടേഷ് അയ്യര്‍. ടൂര്‍ണമെന്‍റില്‍ ഇതുവരെ കളിച്ച 51 മത്സരങ്ങളില്‍ നിന്നും 1326 റണ്‍സാണ് താരം അടിച്ചെടുത്തിട്ടുള്ളത്. 31.57 ബാറ്റിങ് ശരാശരിയുള്ള താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ് 137.15 ആണ്. മൂന്ന് വിക്കറ്റുകളും വെങ്കടേഷ് അയ്യരുടെ അക്കൗണ്ടിലുണ്ട്.
ALSO READ: ശ്രേയസിന്‍റെ റെക്കോഡ് പൊളിച്ചു; ഐപിഎല്ലിലെ 'പണപ്പെട്ടി' തൂക്കി റിഷഭ് പന്ത്
അതേസമയം ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സ്വന്തമാക്കിയ റിഷഭ് പന്ത് ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി. 27 കോടി രൂപയ്‌ക്കാണ് പന്തിനെ ലഖ്‌നൗ തൂക്കിയത്. ശ്രേയസ് അയ്യര്‍ക്കായി പഞ്ചാബ് കിങ്‌സ് 26.75 കോടി രൂപയും മുടക്കി.