കേരളം

kerala

ETV Bharat / international

ഗാസയിലെ ആശുപത്രിയില്‍ ഇസ്രയേൽ വ്യോമാക്രമണം: 16 പേർ കൊല്ലപ്പെട്ടു - PEOPLES KILLED IN ISRAELI AIRSTRIKE

കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ താമസിക്കുന്ന ആശുപത്രിയെ ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു.

ISRAELI AIRSTRIKE  ഇസ്രയേൽ വ്യോമാക്രമണം  ISRAEL PALESTINE WAR  ISRAELI AIRSTRIKE IN NORTHERN GAZA
16 Palestinians killed in Israeli airstrike on Gaza hospital (Photo/WAM)

By ETV Bharat Kerala Team

Published : Oct 10, 2024, 9:00 AM IST

Updated : Oct 10, 2024, 9:55 AM IST

ഗാസ:ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 16 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മാറ്റി പാര്‍പ്പിച്ച കുടുംബങ്ങൾ താമസിക്കുന്ന വടക്കൻ ഗാസ ജബാലിയയിലെ അൽ-സയീദ് ആശുപത്രിയെ ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ആളുകൾ കൊല്ലപ്പെട്ടത്.

യെമൻ അൽ-സയീദ് ആശുപത്രിയിൽ ആക്രമണം തുടരുന്നതിനാൽ പരിക്കേറ്റവരെ കമാൽ അദ്‌വാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിനിടെ, തെക്കൻ ലെബനനിൽ ശത്രുക്കൾ താവളമാക്കിയിരിക്കുന്ന 500 സ്ഥലങ്ങൾ നശിപ്പിച്ചെന്ന് ഐഡിഎഫ് (ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സസ്) റിപ്പോർട്ട് ചെയ്‌തു. നിരവധി തുരങ്കങ്ങൾ നശിപ്പിക്കുകയും നൂറിലധികം ആയുധശേഖരങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും ചെയ്‌തതായും ഐഡിഎഫ് അവകാശപ്പെട്ടു.

Also Read:'ശക്തി ക്ഷയിച്ചിട്ടില്ല'; ഇസ്രയേലിനെതിരെ കടുത്ത ആക്രമണങ്ങളുണ്ടാകുമെന്ന് ഹിസ്ബുള്ള നേതാവ്

Last Updated : Oct 10, 2024, 9:55 AM IST

ABOUT THE AUTHOR

...view details