സാവോ പോളോ :തെക്കന്‍ ബ്രസീലിലെ ഗ്രാമഡോ നഗരത്തില്‍ ഉണ്ടായ വിമാനാപകടത്തില്‍ ഒരു കുടുംബത്തിലെ 10 പേര്‍ക്ക് ദാരുണാന്ത്യം. Piper Cheyenne 400 turboprop എന്ന ചെറു വിമാനമാണ് അപകടത്തില്‍ പെട്ടത്. ലൂയിസ് ക്ലോഡിയോ സാൽഗ്യൂറോ ഗലേസി എന്ന വ്യവസായിയും അദ്ദേഹത്തിന്‍റെ കുടുംബവുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഇന്നലെ (ഡിസംബര്‍ 22) ആണ് സംഭവം. ഗ്രാമഡോ നഗരത്തിന് തൊട്ടടുത്തുള്ള കനേല എന്ന നഗരത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. വൈകാതെ തന്നെ വിമാനം തകരുകയായിരുന്നു. പിന്നാലെ ഒരു കെട്ടിടത്തിലേക്കും വീട്ടിലേക്കും ഇടിച്ചുകയറിയ വിമാനം അടുത്തുണ്ടായിരുന്ന ഫര്‍ണിച്ചര്‍ കടയില്‍ പതിച്ചു. വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് സ്റ്റേറ്റ് സിവിൽ പൊലീസിലെ ക്ലെബർ ഡോസ് സാൻ്റോസ് ലിമ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക