നടന്‍ ഉണ്ണി മുകുന്ദന്‍റെ വിവാഹം നാളേറെയായി ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്. ഇന്ന് രാവിലെ ഫേസ്‌ബുക്കില്‍ എത്തിയവര്‍ കണ്ടത് ആരാധകരില്‍ ഞെട്ടലും കൗതുകവും ഉണര്‍ത്തി. നിഖില വിമലിന്‍റെ കഴുത്തില്‍ താലി ചാര്‍ത്തുന്ന ഉണ്ണി മുകുന്ദന്‍റെ സോഷ്യല്‍ മീഡിയ പോസ്‌റ്റ് കണ്ട് ഒരുനിമിഷം ആരാധകര്‍ പകച്ചുനിന്നു.
പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ പോസ്‌റ്റ് വൈറലായി. സംഭവം എന്തെന്നല്ലേ.. ഉണ്ണി മുകുന്ദന്‍റേതായി ഇന്ന് തിയേറ്ററുകളില്‍ എത്തിയ സിനിമയുടെ പോസ്‌റ്റാണ് താരം തന്‍റെ ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. നടി നിഖില വിമലയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നതാണ് പോസ്‌റ്റര്‍.
പോസ്‌റ്റര്‍ കണ്ട് ഉണ്ണി മുകുന്ദന്‍റെ വിവാഹമാണെന്ന് ഒറ്റ നോട്ടത്തില്‍ പലരും തെറ്റിദ്ധരിച്ചു. എന്നാല്‍ ഇത് ഉണ്ണിയുടെ യഥാര്‍ത്ഥ വിവാഹമല്ല. സിനിമയ്‌ക്ക് വേണ്ടിയുള്ള ഒരു താലിക്കെട്ടല്‍ ചടങ്ങ് മാത്രമാണ്. ഉണ്ണി മുകുന്ദനും നിഖില വിമലും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന 'ഗെറ്റ് സെറ്റ് ബേബി'യില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്.
ഇന്ന് തിയേറ്ററുകളില്‍ എത്തുന്ന സിനിമയുടെ പുതിയ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുകയായിരുന്നു താരം. നിഖിലയെ ടാഗ് ചെയ്‌ത് കൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്‍ പോസ്‌റ്റര്‍ പങ്കുവച്ചത്. അതേസമയം ഒരു മുന്നറിയിപ്പും ഇല്ലാതെ എത്തിയ ഉണ്ണിയുടെ ഈ വിവാഹ പോസ്‌റ്റര്‍ കണ്ട് ഒരുനിമിഷം ഏവരും ഞെട്ടി.
പോസ്‌റ്റിന് താഴെ നിരവധി കമന്‍റുകളാണ് പ്രത്യക്ഷപ്പെടുന്നത്. "ഒരു നിമിഷം ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി", "മേപ്പടിയാനിൽ അഭിനയിക്കാൻ അതിനകത്ത് ഒരു തേങ്ങയും ഇല്ലായിരുന്നു എന്ന മാസ്സ് ഡയലോഗ് അടിച്ച തഗ് റാണിയല്ലെ ആ ഇരിക്കുന്നത്..", "പക അത് വീട്ടാന്‍ ഉള്ളതാണ്", മാര്‍ക്കോയുടെ കല്യാണം കഴിഞ്ഞോ?" -തുടങ്ങീ നിരവധി കമന്‍റുകളാണ് കമന്‍റ് ബോക്‌സില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സിനിമാ പോസ്‌റ്ററുടെ മാതൃകയിലല്ല ഈ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറാക്കിയിരിക്കുന്നത്. സിനിമയുടെ ടൈറ്റിലോ മറ്റ് വിശദാംശങ്ങളോ ഒന്നും തന്നെ പരാമര്‍ശിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ ഒറ്റമാത്രയില്‍ ഇത് ഉണ്ണി മുകുന്ദന്‍റെ വിവാഹ ചിത്രമാണെന്ന് കാണുന്നവര്‍ക്ക് തോന്നാം. ഇതേക്കുറിച്ചും നിരവധി കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
"എന്‍റെ പൊന്നോ ഇതുപോലെ ഒറിജിനൽ വിവാഹം ഇനി എന്നാണാവോ, അത് കണ്ടിട്ട് വേണം എന്‍റെ ഉണ്ണിയെ എനിക്ക് മരിക്കാൻ. സത്യം. അപ്പോ പറഞ്ഞത് പോലെ ഗെറ്റ് സെറ്റ് ബേബിക്ക് എന്‍റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ. ഒപ്പം വിവാഹം ഉടനെ ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു. ( പിന്നെ ആ മുടി വളർത്തിയത് കളയേണ്ട, അതാണ് ഭംഗി ) ഗെറ്റ് സെറ്റ് ബേബിക്ക് ഗിഫ്റ്റ് കൊണ്ട് വരാം ട്ടോ ബൈ ബൈ ഉണ്ണി", - ഇപ്രകാരമാണ് ഒരു ആരാധികയുടെ കമന്‍റ്.
"പൊളിച്ചു.. നിഖിലയെ പൊങ്കാല ഇട്ട ഉണ്ണി ഫാൻസിനുള്ള തിരിച്ചടി", "ഒരു നിമിഷം ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി", "ഒറിജിനൽ കല്യാണം എന്നാ?", "ഇതെപ്പോ ആശംസകൾ! അങ്ങനെ ഉണ്ണിയുടെ സോഷ്യൽ മീഡിയ കല്യാണം കഴിഞ്ഞു", "യ്യോ.. ആരെയും അറിയിക്കാതെ കെട്ടുകഴിഞ്ഞൂന്ന് കരുതി.." -തുടങ്ങീ നിരവധി രസകരമായ കമന്‍റുകളാണ് പോസ്‌റ്റിന് താഴെയുള്ള കമന്‍റ് ബോക്‌സില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Also Read