ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രമാണ് 'എമ്പുരാന്‍'. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപഡേറ്റും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സിനിമയിലെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
'എമ്പുരാനി'ല്‍ ഖുറേഷി അബ്രാമിന്‍റെ വേഷത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഈ ഖുറേഷി അബ്രാമിന്‍റെ പുതിയ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ബ്ലാക്ക് ആന്‍ഡ് ബ്ലാക്ക് ഔട്ട് ഫിറ്റില്‍ ഹെലികോപ്‌റ്ററില്‍ ഇരിക്കുന്ന മോഹന്‍ലാലിനെയാണ് പുതിയ പോസ്‌റ്ററില്‍ കാണാനാവുക.
മോഹന്‍ലാലും എമ്പുരാന്‍റെ പുതിയ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. മാര്‍ച്ച് 27 എന്ന ഹാഷ്‌ടാഗോടു കൂടിയാണ് താരം പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധി കമന്‍റുകളും ശ്രദ്ധേയമാവുകയാണ്.
"മലയാള സിനിമയുടെ ചരിത്രം എമ്പുരാൻ മാറ്റി എഴുതും..", "ഖുറേഷി അബ്രാം ചരിത്രം മാറ്റി എഴുതും..", "ഇത് നമ്മുടെ ഈ കൊച്ചു ഇൻഡസ്ട്രിയിലെ സിനിമ തന്നെ ആണോ?", "എന്‍റെ തമ്പുരാനെ... ആ എമ്പുരനെ ഒന്ന് ഇറക്കി വിട്" "മലയാളം സിനിമയുടെ ചരിത്രത്തിലെ വിജയം നേടാൻ സാധ്യത കാണുന്നുണ്ട്, രാജു ഭായ് അല്ലേ എടുത്തിരിക്കുന്നത്", "ഇതുക്കും മേലെ വേറെ എപ്പടി ഇരിക്ക്, ഇത് താൻ സിംഗം, നാൻ തല ഇല്ലെടാ തല ഇരിക്കുരുവെൻ" -ഇങ്ങനെ നീളുന്നു കമന്‍റുകള്‍.
മാര്‍ച്ച് 27നാണ് ചിത്രം റിലീസിനെത്തുക. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
'എമ്പുരാന്‍' ഒരു സ്‌റ്റാന്‍ഡ്‌എലോണ്‍ ചിത്രമാണെന്നും ആദ്യ ഭാഗം കണ്ടിട്ടില്ലാത്തവര്‍ക്കും ചിത്രം കണ്ടാല്‍ കഥ മനസ്സിലാകുമെന്നാണ് പൃഥ്വിരാജ് പറയുന്നത്. 'ലൂസിഫര്‍' കേരള പൊളിറ്റിക്‌സില്‍ ഊന്നി കഥ പറഞ്ഞ ചിത്രമാണെന്നും എന്നാല്‍ 'എമ്പുരാന്‍' അങ്ങനെയല്ലെന്നുമാണ് താരം പറയുന്നത്.
ആദ്യ ഭാഗമായ 'ലൂസിഫറി'ന്‍റെ രണ്ടാം ഭാഗമാണ് 'എമ്പുരാന്‍'. 'ലൂസിഫറി'ലെ താരങ്ങള്‍ തന്നെയാണ് രണ്ടാം ഭാഗമായ 'എമ്പുരാനി'ലും അണിനിരക്കുക. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരന്‍, സാനിയ അയ്യപ്പന്‍, ബൈജു, ഷൈന്‍ ടോം ചാക്കോ, സായ് കുമാര്‍, അര്‍ജുന്‍ ദാസ്, ഷറഫുദ്ദീന്‍ തുടങ്ങീ നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. സുജിത് വാസുദേവ് സിനിമയുടെ ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു. ദീപക് ദേവ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.
Also Read:
- ഗെറ്റ് സെറ്റ് ബേബിയില്‍ ഇവര്‍ വിവാഹിതരാകും; നിഖിലയുടെ കഴുത്തില്‍ താലിചാര്‍ത്തുന്ന പോസ്‌റ്ററുമായി ഉണ്ണി മുകുന്ദന്‍ - UNNI MUKUNDAN POST VIRAL
- മമ്മൂട്ടിയും ഭാര്യയും ന്യൂഡല്‍ഹിയില്‍... ഇടവേളയില്‍ ഉപരാഷ്‌ട്രപതിയുടെ വസതിയില്‍ - MAMMOOTTY VISITES VICE PRESIDENT
- "ലാലേട്ടാ, താടി വേണം ക്ലീൻ ഷേവ് ചെയ്യരുത്.. ഇന്നലെ കളിയാക്കിയവർ ഒന്ന് വന്നേ", ഒടുവില്‍ ദൃശ്യം 3 ഉറപ്പിച്ച് മോഹന്‍ലാല്‍; അപേക്ഷയുമായി ആരാധകര്‍ - MOHANLAL CONFIRMED DRISHYAM 3