കേരളം

kerala

ETV Bharat / entertainment

വിജയ് ദേവരകൊണ്ടയ്ക്ക് ഇഷ്‌ടപ്പെട്ട ദം ഇഡലി കഴിക്കാന്‍ തിരുവനന്തപുരത്തെ കടയുടെ മുന്നില്‍ ആള്‍ക്കൂട്ടം; പാചകം ചെയ്യുന്ന നടനെ കണ്ട് ഞെട്ടി ഭക്ഷണ പ്രേമികള്‍ - ACTOR VENKITESH SERVES 100 OF IDLI

സെപ്‌ഷല്‍ ഇഡലി വിഭവങ്ങളുമായി താരം.

വെങ്കിടേഷ് നടന്‍  സ്‌റ്റാന്‍ഡ് അപ് സിനിമ  VIJAY DEVARAKONDA FAVOURITE IDLI  SUDU SUDU IDLI SHOP IN TRIVANDRUM
Etv Bharat (ETV Bharat)

By ETV Bharat Entertainment Team

Published : Dec 30, 2024, 8:02 PM IST

ദം ഇഡലി, സോയ ഇഡലി, ഹാർട്ട് ഇഡലി, രസം ഇഡലി, മിനി പൊടി ഇഡലി എന്നിങ്ങനെയുള്ള സ്പെഷ്യൽ ഇഡലി വിഭവങ്ങൾ കൊണ്ട് മലയാളികളുടെ പ്രത്യേകിച്ച് തിരുവനന്തപുരംകാരുടെ മനസ് കീഴടക്കുകയാണ് ഒരു ചലച്ചിത്രതാരം. പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ തെക്കേ നടയിൽ സുനിൽ വാക്‌സ് മ്യൂസിയത്തിനടുത്തായി കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് 'സുട സുട ഇഡലി' എന്ന പേരിൽ ഒരു തട്ടുകട പ്രവർത്തനമാരംഭിക്കുന്നത്.

ഇഡലി രുചിയുടെ പെരുമ കേട്ട് എത്തിയവർ തട്ടുകടയുടെ ഉടമസ്ഥനെ കണ്ട് ഞെട്ടി. അയ്യോ ഇത് നമ്മുടെ വെങ്കി അല്ലെ. അതെ വെങ്കി തന്നെ.. വെങ്കിയുടെ കടയാണോ ഇത്.. ഇഡ്ഡലി കഴിക്കാൻ എത്തിയ പലരും ചോദിച്ചത് ഒരേ ചോദ്യം തന്നെ. മഴവിൽ മനോരമ പ്രക്ഷേപണം ചെയ്‌തിരുന്ന സൂപ്പർ ഹിറ്റ് ഷോയായ ഉടൻ പണത്തിന്‍റെ അവതാരകനാണ് വെങ്കി എന്ന വെങ്കിടേഷ്. മഴവിൽ മനോരമയുടെ ഷോയായ നായിക നായകനിലൂടെയും വെങ്കി മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി.

വിജയ് ദേവരകൊണ്ട (ETV Bharat)

മമ്മൂട്ടി ചിത്രം പ്രീസ്‌റ്റ്, സ്റ്റാൻഡ് അപ്പ്‌, കോക്കോ, തുടങ്ങിയ സിനിമകളിൽ വെങ്കിടേഷ് വേഷമിട്ടു. ജി വി പ്രകാശ് കുമാർ നായകനായ റിബൽ എന്ന തമിഴ് ചിത്രത്തിൽ വില്ലനായി അഭിനയിച്ചതോടെ വെങ്കിടേഷ് ശ്രദ്ധേയ നടനായി മാറി. വിജയ് ദേവർകൊണ്ട പ്രധാന വേഷത്തിൽ എത്തുന്ന പുതിയ തെലുഗു സിനിമയിൽ സുപ്രധാനമായ ഒരു വേഷം വെങ്കിടേഷ് കൈകാര്യം ചെയ്യുന്നുണ്ട് .

വെങ്കിടേഷ് (ETV Bharat)

സിനിമാ മേഖലയിൽ സജീവമായി കൊണ്ടിരിക്കുന്നതിനിടയിൽ തന്നെയാണ് തന്‍റെ അടുത്ത അഞ്ചു സുഹൃത്തുക്കളോടൊപ്പം സുട സുട ഇഡലി എന്ന പേരിൽ ഒരു തട്ടുകട തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ ആരംഭിക്കുന്നത്. വൈകുന്നേരം 7 മണി മുതൽ രാത്രി 12 മണി വരെയാണ് പ്രവർത്തനം. സാധാ ഇഡലി മുതൽ ദം ഇഡലി വരെ നീളുന്ന വ്യത്യസ്‌തകരമായ ഇഡലി വിഭവങ്ങൾ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഇഡലി രുചി തിരുവനന്തപുരത്ത് ചർച്ചാവിഷയമായി. 7 മണിക്കാണ് കട തുറക്കുന്നതെങ്കിലും ആറരയോടുകൂടി തന്നെ കടയ്ക്കു മുന്നിൽ ആൾക്കൂട്ടം എത്തിത്തുടങ്ങും.

ദം ഇഡലി, സോയ ഇഡലി, മിനി പൊടി, തട്ട് ഇഡലി തുടങ്ങിയ ഇഡലി വിഭവങ്ങൾക്ക് വൻ ഡിമാൻഡ് ആണ്. നേരത്തെ ഭക്ഷണം ഉണ്ടാക്കി കൊണ്ടുവച്ച് വിൽക്കുന്ന പരിപാടിയൊന്നുമില്ല.

നടന്‍ വെങ്കിടേഷ് (ETV Bharat)

ഓർഡർ അനുസരിച്ച് ലൈവ് ആയി ഇഡലി ഉണ്ടാക്കി കൊടുക്കും. വൈകുന്നേരം 7:30 മുതൽ പത്തുമണിവരെ നിയന്ത്രിക്കാൻ ആകാത്ത തിരക്കാണ് കടയിൽ. ഓർഡർ നൽകിയ ഭക്ഷണം ലഭിക്കാൻ ചിലപ്പോൾ അരമണിക്കൂർ വരെ ആയി എന്നിരിക്കും. ഭക്ഷണത്തിനുവേണ്ടി എത്രനേരം വെയിറ്റ് ചെയ്യാനും ഭക്ഷണ പ്രേമികൾ റെഡി. ഓർഡർ നൽകിയ ഭക്ഷണം ഒരല്പം വൈകി എത്തിയാലും രുചിയിൽ കോംപ്രമൈസ് ഇല്ല. രുചി ഉഗ്രൻ ആയതുകൊണ്ട് തന്നെ കാത്തിരിപ്പിന് പരാതിയുമില്ല.

വെങ്കിടേഷ് (ETV Bharat)

സിനിമാനടൻ ആയതുകൊണ്ട് കടയുടെ മേൽനോട്ടം മാത്രം നോക്കി ബാക്കിയുള്ളവരെ കൊണ്ട് പണിയെടുപ്പിക്കുന്ന രീതിയല്ല വെങ്കിടേഷിന്റെത്. ഓർഡർ എടുക്കുന്നതു മുതൽ ക്ലീനിങ് വരെ വെങ്കിടേഷ് മുന്നിൽ നിന്ന് ചെയ്യുന്നുണ്ട്. ദം ഇഡലി വെങ്കിടേഷ് സ്പെഷ്യലാണ്. ഓർഡർ അനുസരിച്ച് വെങ്കിടേഷ് തന്നെ ലൈവ് ആയി ദം ഇഡലി ഉണ്ടാക്കി കൊടുക്കും.

വെങ്കിടേഷിന്‍റെ സുട സുടാ ഇഡലി കട (ETV Bharat)

വിജയ് ദേവർക്കോണ്ടയുടെ സിനിമയിൽ അഭിനയിക്കാൻ ഹൈദരാബാദ് പോയപ്പോൾ ആ സിനിമയുടെ സെറ്റിലെ സ്പെഷ്യൽ ഭക്ഷണം ആയിരുന്നു ദം ഇഡലി. ഇഡലിയും വടയും നല്ല കട്ടിയുള്ള സാമ്പാറും പിന്നെ ചില പൊടി ഐറ്റംസും ഒരു പാത്രത്തിലിട്ട് ഇളക്കി വായു കടക്കാതെ ചൂടാക്കിയെടുത്ത് സവാള കൊണ്ട് ഗാർണിഷ് ചെയ്‌ത് വിളമ്പുന്നതാണ് ദം ഇഡലി. ദം ഇഡലി വിജയദേവർക്കുണ്ട് ഇഷ്‌ട ഭക്ഷണം ആണെന്ന് വെങ്കിടേഷ് വെളിപ്പെടുത്തി. സെറ്റിൽവെച്ച് ഈ ഭക്ഷണം കഴിച്ചപ്പോൾ ഇഷ്ടപ്പെട്ടു. പരീക്ഷണാടിസ്ഥാനത്തിൽ കടയിൽ വിളമ്പിയപ്പോൾ സംഗതി സൂപ്പർഹിറ്റ്. വിജയ്ദേവര കൊണ്ട സ്പെഷ്യൽ കഴിക്കാൻ ആൾക്കാർ അറിഞ്ഞൊക്കെ എത്തുന്നുണ്ട്. വെങ്കിടേഷ് പറഞ്ഞു.

Also Read:മലയാളികളുടെ നെഞ്ചിലേക്ക് തറഞ്ഞു കയറിയ 'തകര'; കേരളത്തിലെ റോക്ക് ബാന്‍ഡിന്‍റെ പിറവിയെ കുറിച്ച് ജയിംസ് തകര

ABOUT THE AUTHOR

...view details