കേരളം

kerala

ETV Bharat / entertainment

'ഒരു ദുരൂഹ സാഹചര്യത്തില്‍'; കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്‌ണ പൊതുവാളും വീണ്ടും - ORU DUROOHA SAHACHARYATHIL MOVIE

'ന്നാ താൻ കേസ് കൊട് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനും സംവിധായകൻ രതീഷ് ബാലകൃഷ്‌ണ പൊതുവാളും വീണ്ടും ഒന്നിക്കുന്നു.

ORU DUROOHA SAHACHARYATHIL TITLE  RATHEESH BALAKRISHNAN PODUVAL MOVIE  കുഞ്ചാക്കോ ബോബന്‍ സിനിമ  ഒരു ദുരൂഹ സാഹചര്യത്തില്‍ സിനിമ
രതീഷ് ബാലകൃഷ്‌ണ പൊതുവാള്‍, കുഞ്ചാക്കോ ബോബന്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Nov 3, 2024, 12:14 PM IST

സൂപ്പർഹിറ്റായ 'ന്നാ താൻ കേസ് കൊട് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനും സംവിധായകൻ രതീഷ് ബാലകൃഷ്‌ണ പൊതുവാളും വീണ്ടും ഒന്നിക്കുന്നു. 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പോസ്‌റ്റര്‍ പുറത്തിറക്കി. കുഞ്ചാക്കോ ബോബന്‍റെ പിറന്നാള്‍ ദിനമായി ഇന്നലെ(നവംബര്‍ 2) നാണ് ചിത്രം പ്രഖ്യാപിച്ചത്.

ലിസ്‌റ്റിന്‍ സ്‌റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ് എന്നീ താരങ്ങളും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. വയനാട് , തിരുനെല്ലി എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ ലൊക്കേഷൻ. ഈ മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ജസ്‌റ്റിന്‍ സ്റ്റീഫൻ ആണ് കോ പ്രൊഡ്യുസർ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്‌ണന്‍. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. ക്യാമറ അർജുൻ സേതു. എഡിറ്റർ മനോജ് കണ്ണോത്ത്. സംഗീതം ഡോൺ വിൻസന്‍റ്. ആർട്ട് ഇന്ദുലാൽ കാവീദ് . സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ.

സൗണ്ട് മിക്‌സിങ് വിപിൻ നായർ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. മേക്കപ്പ് റോണെക്‌സ് സേവ്യർ. കോസ്റ്റ്യൂം മെൽവി ജെ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വർ.ചീഫ് അസോസിയേറ്റ് ഡയറക്‌ടർ അജിത്ത് വേലായുധൻ. സ്റ്റണ്ട് മാസ്റ്റർ കലൈ കിംഗ്‌സണ്‍, അഡ്‌മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്‌ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാവബു, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്, സ്‌റ്റില്‍സ് പ്രേം ലാല്‍ പട്ടാഴി,മാര്‍ക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്‍റര്‍ടൈന്‍മെന്‍റ്. ഡിജിറ്റല്‍ പ്രമോഷന്‍സ് ആഷിഫ് അലി, മാര്‍ട്ടിന്‍ ജോര്‍ജ്, അഡ്വര്‍ടൈസിങ് ബ്രിങ്ഫോര്‍ത്ത് അഡ്വര്‍ടൈസിങ്, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്, വിതരണം മാജിക് ഫ്രെയിംസ്.

Also Read:'ഇത് എനിക്ക് വേണം, നിങ്ങളെനിക്ക് തരണം, ഇത് ഞാനിങ്ങെടുക്കുവാ'; വീണ്ടും വൈറല്‍ ഡയലോഗുമായി സുരേഷ് ഗോപി

ABOUT THE AUTHOR

...view details