കേരളം

kerala

ETV Bharat / entertainment

'എനിക്ക് സ്‌നേഹിക്കാന്‍ മാത്രമേ അറിയൂ... വിവാഹം വരെ എത്തിയ പ്രണയമുണ്ടായിരുന്നു': കവിയൂര്‍ പൊന്നമ്മ അന്ന് പറഞ്ഞത് - kaviyoor ponnamma family life - KAVIYOOR PONNAMMA FAMILY LIFE

സിനിമ നിര്‍മാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണി സ്വാമിയാണ് കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ്. താന്‍ ആഗ്രഹിച്ച കുടുംബ ജീവിതം ലഭിച്ചിരുന്നില്ലെന്ന് കവിയൂര്‍ പൊന്നമ്മ പറഞ്ഞിരുന്നു ഭര്‍ത്താവുമായി മാറി താമസിക്കേണ്ടി വന്നു.

Enter here.. KAVIYOOR PONNAMMA FAMILY LIFE  KAVIYOOR PONNAMMA LOVE STORY  കവിയൂര്‍ പൊന്നമ്മ വിവാഹം  കവിയൂര്‍ പൊന്നമ്മ പ്രണയം
Kaviyoor ponnamma (ETV Bharat)

By ETV Bharat Kerala Team

Published : Sep 21, 2024, 1:28 PM IST

വിവാഹത്തിന് മുന്‍പ് തനിക്ക് വിവാഹം വരെ എത്തിയ ഒരു പ്രണയമുണ്ടായിരുന്നുവെന്ന് മലയാളത്തിന്‍റെ സ്വന്തം അമ്മയായ കവിയൂര്‍ പൊന്നമ്മ പറഞ്ഞിരുന്നു. സഹോദരങ്ങള്‍ക്ക് വേണ്ടിയാണ് ആ ബന്ധം വേണ്ടെന്ന് വച്ചതെന്ന് ഒരഭിമുഖത്തിനിടെ കവിയൂര്‍ പൊന്നമ്മ പറയുകയുണ്ടായി.

വിവാഹത്തിന് മുന്‍പ് തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. വിവാഹം കഴിക്കാന്‍ വരെ ആഗ്രഹിച്ചു. പക്ഷേ അത് വേറെ ജാതിയില്‍പ്പെട്ട ആളായിയിരുന്നു. വിവാഹം ചെയ്‌താല്‍ തന്‍റെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും. അതുകൊണ്ട് താന്‍ അത് ഒഴിവാക്കി. സഹോദരങ്ങള്‍ക്ക് വേണ്ടിയാണെന്ന് പറയാം. ധൈര്യക്കുറവൊന്നും ഉണ്ടായിരുന്നില്ല. തനിക്ക് ഇഷ്‌ടമുള്ള വിവാഹമേ കഴിക്കൂവെന്ന് അച്ഛനോട് പറഞ്ഞിരുന്നു. പക്ഷേ കൂടെപ്പിറപ്പുകളെ കുറിച്ചോര്‍ത്തപ്പോള്‍ അത് വേണ്ടെന്ന് വച്ചു.

സെറ്റില്‍ നിന്ന് സെറ്റിലേക്കുള്ള ഓട്ടത്തിനിടയിലാണ് സിനിമ നിര്‍മാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന മണി സ്വാമി വിവാഹം കഴിക്കണമെന്ന താത്‌പര്യം പ്രകടിപ്പിക്കുന്നത്. തന്‍റെ മനസില്‍ സ്‌നേഹം എന്ന വികാരം ഇത്തിരി കൂടുതലാണ്. തനിക്ക് സ്‌നേഹിക്കാന്‍ മാത്രമേ അറിയൂ. എന്നാല്‍ മനസില്‍ സങ്കല്‍പ്പിച്ചിരുന്ന ഒരു ജീവിതമായിരുന്നില്ല ലഭിച്ചിരുന്നത്. വിവാഹബന്ധത്തിനിടെ അഭിപ്രായ വ്യത്യാസം ഉണ്ടായി. ഇതോടെ മാറി താമസിക്കേണ്ടി വന്നു.

പിരിഞ്ഞ് താമസിച്ചിട്ട് വീണ്ടും ഒരുമിച്ച് താമസിക്കണമെന്ന് തോന്നിയില്ല. മകള്‍ക്കും തങ്ങളുടെ കാര്യത്തില്‍ അത്തരം താത്പര്യം ഉണ്ടെന്ന് തോന്നിയില്ല. അദ്ദേഹത്തിന്‍റെ സഹോദരിയുടെ മകനാണ് മകളെ വിവാഹം ചെയ്‌തത്. തന്‍റെ സഹോദരന്‍റെ മകളെ വിവാഹം കഴിച്ചിരിക്കുന്നത് മരുമകന്‍റെ അനുജനനാണ്. അതുകൊണ്ട് തന്നെ കുടുംബങ്ങള്‍ തമ്മില്‍ വലിയ കെട്ടുറുപ്പുണ്ടായിരുന്നു. സന്തോഷകരമായ കുടുംബ ജീവിതം ഇല്ലല്ലോ എന്നൊരു വിഷമം കുറച്ചു നാള്‍ ഉണ്ടായിരുന്നു -കവിയൂര്‍ പൊന്നമ്മ പറയുകയുണ്ടായി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി അഡ്‌ജസ്‌റ്റ് ചെയ്‌ത് ജീവിക്കുന്ന ഒരുപാട് പേരെ അറിയാം. പക്ഷേ ഭാര്യയും ഭര്‍ത്താവും സ്‌നേഹം ഇല്ലെങ്കില്‍ ഒരുമിച്ച് ജീവിതം കൊണ്ടുപോകുന്നതില്‍ കാര്യമില്ലെന്നും കവിയൂര്‍ പൊന്നമ്മ പറഞ്ഞിരുന്നു.

Also Read:പൊന്നമ്മയെ അവസാനമായി കണ്ട് മമ്മൂട്ടിയും മോഹന്‍ലാലും

ABOUT THE AUTHOR

...view details