കേരളം

kerala

ETV Bharat / entertainment

കങ്കുവ ട്രെയിലര്‍ റിലീസ് തീയതി പുറത്ത്; തരംഗമായി സൂര്യയുടെ പുതിയ ലുക്ക് - Kanguva trailer release - KANGUVA TRAILER RELEASE

ഒക്‌ടോബര്‍ 10ന് റിലീസിനെത്തുന്ന കങ്കുവയുടെ ട്രെയിലര്‍ റിലീസ് അപ്‌ഡേറ്റ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.

SURIYA KANGUVA TRAILER  SURIYA KANGUVA POSTER  KANGUVA TRAILER RELEASE  കങ്കുവ ട്രെയിലര്‍ റിലീസ്
KANGUVA TRAILER RELEASE DATE CONFIRMED (ETV Bharat)

By ETV Bharat Kerala Team

Published : Aug 10, 2024, 5:09 PM IST

സൂര്യ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫാൻ്റസി ത്രില്ലറാണ് 'കങ്കുവ'. 2024 ഒക്‌ടോബര്‍ 10നാണ് 'കങ്കുവ' റിലീസ് ചെയ്യുക. റിലീസിനോടടുക്കുമ്പോള്‍ സിനിമയുടെ ചിത്രങ്ങളും ഗ്ലിംപ്‌സുകളും കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ റിലീസ് സംബന്ധിച്ച പുതിയ അപ്‌ഡേറ്റാണ് പുറത്തു വരുന്നത്.

ഓഗസ്‌റ്റ് 12ന് 'കങ്കുവ' ട്രെയിലര്‍ റിലീസ് ചെയ്യും. നിർമ്മാതാക്കൾ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 'കങ്കുവ'യിലെ സൂര്യയുടെ ഒരു പ്രത്യേക പോസ്‌റ്ററിനൊപ്പമാണ് പ്രൊഡക്ഷൻ ഹൗസായ സ്‌റ്റുഡിയോ ഗ്രീൻ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. തീര്‍ത്തും വ്യത്യസ്‌തമായ ലുക്കിലാണ് പോസ്‌റ്ററില്‍ സൂര്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

"കാത്തിരിപ്പ് അവസാനിക്കുന്നു! ഒരു ആഘോഷത്തിന് തയ്യാറാകൂ. ഓഗസ്‌റ്റ് 12 മുതൽ 'കങ്കുവ' ട്രെയിലര്‍ നിങ്ങളുടേതാകാൻ എല്ലാം തയ്യാറായിക്കഴിഞ്ഞു." -ഇപ്രകാരമാണ് നിര്‍മാതാക്കള്‍ കുറിച്ചത്.

പ്രഖ്യാപനം മുതൽ 'കങ്കുവ' വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. 'കങ്കുവ'യില്‍ സൂര്യ ഏഴ് വ്യത്യസ്‌ത കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ബോളിവുഡ് താരങ്ങളായ ബോബി ഡിയോൾ, ദിഷ പടാനി എന്നിവരും 'കങ്കുവ'യുടെ ഭാഗമാകും. ജഗപതി ബാബു, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കും.

ഒരു ഫാന്‍റസി പിരീഡ് ഡ്രാമയാണ് ശിവ സംവിധാനം ചെയ്‌ത 'കങ്കുവ'. വിവിധ കാലഘട്ടങ്ങളിലൂടെയാകും ചിത്രം സഞ്ചരിക്കുക. അടുത്തിടെ 'കങ്കുവ'യിലെ 'ഫയര്‍' എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. വിവേകയുടെ ഗാന രചനയില്‍ ദേവി ശ്രീ പ്രസാദാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. വി.എം മഹാലിംഗം, സെന്തില്‍ ഗണേഷ്, ഷെന്‍ബഗരാജ്, ദീപ്‌തി സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Also Read:ഡബിൾ റോളിൽ തിളങ്ങാൻ സൂര്യ; ശ്രദ്ധനേടി 'കങ്കുവ' പോസ്റ്റർ - Kanguva new poster

ABOUT THE AUTHOR

...view details