നടന്‍ ജയം രവി തന്‍റെ വിവാഹ മോചന വിവരം വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ആരാധകര്‍ കണ്ടത്. പരസ്യമായി അങ്ങനെ വെളിപ്പെടുത്തിയത് ഞെട്ടിച്ചുവെന്ന് താരത്തിന്‍റെ ഭാര്യ ആരതിയും അഭിപ്രായപ്പെട്ടിരുന്നു. വിവാഹമോചന വാര്‍ത്തയ്‌ക്ക് പിന്നാലെ ജയം രവി ഗായിക കെനിഷ ഫ്രാന്‍സിസുമായി പ്രണയത്തിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച ചൂടേറിയതോടെ ഇതിന് പ്രതികരണവുമായി എത്തിരിക്കുകയാണ് താരം. ദയവായി കെനിഷയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കരുതെന്നാണ് ജയം രവി പറഞ്ഞത്.
ജയം രവിയുടെ വാക്കുകള്‍...
"ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ.. ആരുടെയും പേര് ഇതിലേക്ക് വലിച്ചിഴക്കരുത്. ആളുകള്‍ക്ക് തോന്നിയ കാര്യങ്ങളാണ് പറയുന്നത്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. 600 സ്‌റ്റേജ് ഷോകളില്‍ ഗാനം ആലപിച്ചിട്ടുള്ള വ്യക്തിയാണ് കെനിഷ. കഠിന്വാധത്തിലൂടെയാണ് അവര്‍ ഈയൊരു ജീവിതം നേടിയത്. നിരവധി പേരുടെ ജീവന്‍ രക്ഷിച്ചിട്ടുള്ള ഹീലര്‍ കൂടിയാണ്. ലൈസന്‍സുള്ള സൈക്കോളജിസ്‌റ്റാണ്. അവരെ ദയവായി ഇതിലേക്ക് കൊണ്ടുവരരുത്. ഭാവിയില്‍ എനിക്കും കെനിഷയ്ക്കും ഹീലിങ് സെന്‍റര്‍ തുടങ്ങാനുളള പദ്ധതിയുണ്ട്. അതാണ് ഞങ്ങളുടെ ലക്ഷ്യം. നിരവധി പേരെ സഹായിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ദയവായി അത് നശിപ്പിക്കരുത്. ആര്‍ക്കും അത് നശിപ്പിക്കാനും ആകില്ല. ആവശ്യമില്ലാതെ മറ്റുള്ളവരെ വലിച്ചിഴക്കരുതെന്നും' ജയം രവി പറഞ്ഞു.