കേരളം

kerala

ETV Bharat / entertainment

"പൂജാരി ആവാതിരുന്നത് നന്നായി, ഭാഷയിലുള്ള നിയന്ത്രണം സ്‌ത്രീകളുടെ വസ്‌ത്രധാരണം കാണുമ്പോള്‍ ഇല്ല", രാഹുലിനെ രൂക്ഷമായി വിമര്‍ശിച്ച് ഹണി റോസ് - HONEY ROSE AGAINST RAHUL EASWAR

എപ്പോഴെങ്കിലും രാഹുലിന്‍റെ മുന്നില്‍ വന്നാല്‍ താന്‍ ശ്രദ്ധിച്ചുകൊള്ളാമെന്ന് ഹണി റോസ്. സ്‌ത്രീകള്‍ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്‌താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തിന്‍റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും അത് നിര്‍വീര്യമാക്കും.

HONEY ROSE  RAHUL EASWAR  ഹണി റോസ്  രാഹുല്‍ ഈശ്വര്‍
Honey Rose against Rahul Easwar (ETV Bharat)

By ETV Bharat Entertainment Team

Published : 20 hours ago

ബോബി ചെമ്മണ്ണൂരിനെ അനുകൂലിച്ചെത്തിയ രാഹുല്‍ ഈശ്വരിനെ രൂക്ഷമായി വിമര്‍ശിച്ച് നടി ഹണി റോസ്. ഭാഷയിലുള്ള നിയന്ത്രണം രാഹുലിന് സ്‌ത്രീകളുടെ വസ്‌ത്രധാരണം കാണുമ്പോള്‍ ഇല്ലെന്നും നടി. ഫേസ്‌ബുക്കിലൂടെയായിരുന്നു ഹണി റോസിന്‍റെ പ്രതികരണം.

പൂജാരി കുടുംബത്തിലെ രാഹുല്‍ ഈശ്വര്‍ പൂജാരി ആവാതിരുന്നത് നന്നായെന്നും, പൂജാരി ആയിരുന്നെങ്കില്‍ ക്ഷേത്രത്തിലെ സ്‌ത്രീകള്‍ക്ക് രാഹുല്‍ ഡ്രസ് കോഡ് നല്‍കിയേനെ എന്നും ഹണി റോസ് പറഞ്ഞു. എപ്പോഴെങ്കിലും രാഹുലിന്‍റെ മുന്നില്‍ വന്നാല്‍ താന്‍ ശ്രദ്ധിച്ചുകൊള്ളാമെന്നും നടി കുറിച്ചു.

"ശ്രീ രാഹുല്‍ ഈശ്വര്‍, താങ്കളുടെ ഭാഷയുടെ മുകളിലുള്ള നിയന്ത്രണം കേമമാണ്. ഒരു വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ രണ്ട് ഭാഗവും ഉണ്ടെങ്കിലേ ചര്‍ച്ചയ്‌ക്ക് പ്രസക്‌തിയുള്ളൂ. അതുകൊണ്ട് തന്നെ രാഹുല്‍ ഉണ്ടെങ്കില്‍ ഒരു പക്ഷത്ത് അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുല്‍ നില്‍ക്കും. ചര്‍ച്ചകള്‍ക്ക് രാുഹുല്‍ ഈശ്വര്‍ എന്നും ഒരു മുതല്‍ക്കൂട്ടാണ്.

സ്‌ത്രീകള്‍ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്‌താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്‍റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്‌ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിര്‍വീര്യം ആക്കും.

പക്ഷേ തന്ത്രി കുടുംബത്തില്‍ പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നുവെങ്കില്‍ അദ്ദേഹം പൂജാരിയായ ക്ഷേത്രത്തില്‍ വരുന്ന സ്‌ത്രീകള്‍ക്ക് ഒരു ഡ്രസ് കോഡ് ഉണ്ടാക്കിയേനെ. കാരണം സ്‌ത്രീകളെ ഏതു വേഷത്തില്‍ കണ്ടാലാണ് അദ്ദേഹത്തിന്‍റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്‌ത്രീകളുടെ വസ്‌ത്രധാരണം കാണുമ്പോള്‍ ഇല്ലെന്നാണ് എനിക്ക് മനസ്സിലായത്. എപ്പോഴെങ്കിലും താങ്കളുടെ മുന്നില്‍ വരേണ്ടിവന്നാല്‍ ഞാന്‍ ശ്രദ്ധിച്ച് കൊള്ളാം." -ഹണി റോസ് കുറിച്ചു.

ഹണി റോസിന്‍റെ വസ്‌ത്രധാരണം മോശമാണെന്ന് പറയാത്ത ആരെങ്കിലും ഉണ്ടോയെന്ന് കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഈശ്വര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചത്. ആണ്‍ നേട്ടങ്ങളെ കച്ചവടവത്‌ക്കരിച്ച ശേഷം താനത് അറിഞ്ഞില്ലെന്നും തനിക്ക് തിരിച്ചറിവില്ലെന്നും പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

"ഒരു സ്‌ത്രീയോടും ഒരു രീതിയിലും ആഭാസം പറയുന്നതോ ദ്വയാര്‍ത്ഥ പ്രയോഗം നടത്തുന്നതോ ഒരു സമൂഹവും അംഗീകരിക്കില്ല. പക്ഷേ അഭിനേത്രി ഫറ ഷിബില പറഞ്ഞ അഭിപ്രായവും ഈ കേരളീയ സമൂഹം ചര്‍ച്ച ചെയ്യണം. ആണ്‍ നേട്ടങ്ങളെയും മലയളിയുടെ ലൈംഗിക ദാരിദ്ര്യത്തെയും ഇവിടത്തെ പല ആളുകളും ചൂഷണം ചെയ്യുന്നുണ്ട്. അതിന് മാര്‍ക്കറ്റ് ഉണ്ടാക്കുന്നുണ്ട്," രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. രാഹുലിന്‍റെ ഈ വാക്കുകളോടായിരുന്നു ഹണി റോസിന്‍റെ പ്രതികരണം.

Also Read: "ഒരു വ്യക്‌തിയെ കൊല്ലാന്‍ കത്തിയും തോക്കും വേണ്ടാ", മുഖ്യമന്ത്രിക്കും കേരള പൊലീസിനും നന്ദി പറഞ്ഞ് ഹണി റോസ് - HONEY ROSE THANKS TO CM AND POLICE

ABOUT THE AUTHOR

...view details