കേരളം

kerala

ETV Bharat / entertainment

അനശ്വര രാജന് 2 നായകന്‍മാര്‍; സസ്‌പെന്‍സ് ഒളിപ്പിച്ച് പുണ്യാളന്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ - Ennu Swantham Punyalan First Look - ENNU SWANTHAM PUNYALAN FIRST LOOK

എന്ന് സ്വന്തം പുണ്യാളൻ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്. അനശ്വര രാജൻ, അർജുൻ അശോക്, ബാലു വർഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രമാണ് എന്ന് സ്വന്തം പുണ്യാളൻ.

ENNU SWANTHAM PUNYALAN POSTER  എന്ന് സ്വന്തം പുണ്യാളൻ  ENNU SWANTHAM PUNYALAN  പുണ്യാളന്‍ ഫസ്‌റ്റ് ലുക്ക്
Ennu Swantham Punyalan First Look Poster (ETV Bharat)

By ETV Bharat Kerala Team

Published : Sep 28, 2024, 6:05 PM IST

അർജുൻ അശോക്, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എന്ന് സ്വന്തം പുണ്യാളൻ'. പുണ്യാളന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തു. അനശ്വര രാജനും, അർജുൻ അശോകനും, ബാലു വർഗീസുമാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററില്‍.

ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ഫസ്‌റ്റ് ലുക്കില്‍ അർജുൻ അശോകനും ബാലുവും അനശ്വരാ രാജനും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനശ്വരാ രാജനും അർജുൻ അശോകനും ബാലുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'എന്ന് സ്വന്തം പുണ്യാളൻ'.

ട്രൂത്ത് സീക്കേഴ്‌സ്‌ പ്രൊഡക്ഷൻസ് ഹൗസിന്‍റെ ബാനറിൽ ലിഗോ ജോൺ ആണ് നിർമ്മാണം. സാംജി എം ആന്‍റണിയാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. റെണദീവ് ഛായാഗ്രഹണവും സോബിൻ സോമൻ ചിത്രസംയോജനവും നിര്‍വ്വഹിക്കും. സാം സി.എസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്.

രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, സിനോജ് വർഗീസ്, വിനീത് വിശ്വം, സുർജിത് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ആർട്ട് ഡയറക്‌ടർ - അപ്പു മാരായി, ആക്ഷൻ ഡയറക്‌ടർ - ഫീനിക്‌സ്‌ പ്രഭു, മേക്കപ്പ് - ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം - ധന്യാ ബാലകൃഷ്‌ണൻ, ലിറിക്‌സ് - വിനായക് ശശി കുമാർ, വിഎഫ്‌എക്‌സ്‌ - ഡിജിബ്രിക്ക്‌സ്‌, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സുനിൽ കാര്യാട്ടുകര, അസോസിയേറ്റ് ഡയറക്‌ടർ - സാൻവിൻ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോഷി തോമസ് പള്ളിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ - സുരേഷ് മിത്രാകരി, പ്രൊഡക്ഷൻ അസോസിയേറ്റ് - ജുബിൻ അലക്‌സാണ്ടർ, സെബിൻ ജരകാടൻ, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ - അനീഷ് നാടോടി, സൗണ്ട് ഡിസൈൻ - അരുൺ എസ് മണി, കാസ്‌റ്റിംഗ് ഡയറക്റ്റർ - വിമൽ രാജ് എസ്, സൗണ്ട് മിക്‌സിംഗ് - കണ്ണൻ ഗണപത്, കളറിസ്‌റ്റ് - രഘുരാമൻ, ഡിസൈൻ - സീറോ ഉണ്ണി, ഫിനാൻസ് കൺട്രോളർ - ആശിഷ് കെ.എസ്, മാർക്കറ്റിംഗ് കൺസൾട്ടന്‍റ് - അനന്തകൃഷ്‌ണൻ പി.ആർ, സ്‌റ്റിൽസ് - ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻസ് - യെല്ലോ ടൂത്ത്, പിആർഒ - പ്രതീഷ് ശേഖര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

ABOUT THE AUTHOR

...view details