കേരളം

kerala

ETV Bharat / entertainment

ധ്യാന്‍ ഇനി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ; ടൈറ്റില്‍ പുറത്ത് - Detective Ujjwala title video - DETECTIVE UJJWALA TITLE VIDEO

മിന്നല്‍ മുരളിക്ക് ശേഷം ധ്യാൻ ശ്രീനിവാസന്‍റെ 'ഡിറ്റക്റ്റീവ് ഉജ്ജ്വലനു'മായി വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്‌. സോഫിയ പോളാണ് സിനിമയുടെ നിര്‍മാണം.

Dhyan Sreenivasan new movie  Detective Ujjwala  Detective Ujjwala title  ഡിറ്റക്റ്റീവ് ഉജ്ജ്വലൻ
Detective Ujjwala (ETV Bharat)

By ETV Bharat Entertainment Team

Published : Sep 4, 2024, 2:09 PM IST

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്ത്. 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ പുറത്തുവിട്ടിരിക്കുന്നത്. വളരെ രസകരമായൊരു വീഡിയോയിലൂടെയാണ് സിനിമയുടെ ടൈറ്റിൽ പുറത്ത് വിട്ടിരിക്കുന്നത്.

വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന ബാനറിൽ, സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്‌ ആണ് സിനിമയുടെ നിര്‍മാണം. 'മിന്നൽ മുരളി'ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്‌ബസ്‌റ്റേഴ്‌സ്‌ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്‌ണൻ, രാഹുൽ ജി എന്നിവർ ചേർന്നാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഒരു മിസ്‌റ്ററി ക്രൈം ഇൻവെസ്‌റ്റിഗേഷന്‍ ത്രില്ലർ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം അടുത്ത വർഷമാകും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

ധ്യാന്‍ ശ്രീനിവാസനെ കൂടാതെയുള്ള മറ്റ് താരങ്ങളുടെ വിവരങ്ങള്‍ ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും. പ്രേം അക്കാട്ടു, ശ്രയാന്‍റി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചമൻ ചാക്കോ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

സംഗീതം - ആർ സീ, കലാസംവിധാനം - കോയാസ് എം, സൗണ്ട് ഡിസൈനർ - സച്ചിൻ സുധാകരൻ, സിങ്ക് സിനിമ, സൗണ്ട് എഞ്ചിനിയർ - അരവിന്ദ് മേനോൻ, വസ്ത്രാലങ്കാരം - നിസാർ റഹ്‌മത്, മേക്കപ്പ് - ഷാജി പുൽപള്ളി, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പു, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രതീഷ് മൈക്കൽ, പോസ്‌റ്റർ ഡിസൈൻ - യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷൻ ഹെഡ് - പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: ഓണം കളറാക്കാനൊരുങ്ങി ആൻ്റപ്പനും പിള്ളേരും; 'ബാഡ് ബോയ്‌സ്' ടീസർ പുറത്ത് - Bad Boys Teaser Out

ABOUT THE AUTHOR

...view details