ഒരുവയസുള്ള കുട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന 'അന്ത്യ കുമ്പസാരം' എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി (Andhya Kumbasaram Movie motion Poster Out). നേരത്തെ റിലീസ് ചെയ്‌ത ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേ നേടിയിരുന്നു. കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ഒരു വയസുകാരിയായ പെൺകുഞ്ഞിന്‍റെ നിഷ്‌കളങ്കവും ഓമനത്തം തുളുമ്പുന്നതുമായ മുഖമായിരുന്നു പോസ്റ്ററിൽ. ഇപ്പോഴിതാ മോഷൻ പോസ്റ്ററും ശ്രദ്ധനേടുകയാണ്.
രാകേഷ് രവിയാണ് 'അന്ത്യ കുമ്പസാരം' സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. സബൂർ റഹ്മാൻ ഫിലിംസിന്‍റെ ബാനറിൽ സബൂർ റഹ്മാനാണ് ഈ ചിത്രത്തിന്‍റെ നിർമാണം. ഏറെ സാമൂഹിക പ്രസക്തിയുള്ള വിഷയം പ്രമേയമാക്കുന്ന 'അന്ത്യ കുമ്പസാരം' ത്രില്ലർ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
ഒരു വയസുകാരി ഇതൾ ശ്രീ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ ഷോൺ സേവിയർ, വൈഷ്‌ണവി കല്യാണി, സമർഥ് അംബുജാക്ഷൻ, രാകേഷ് കല്ലറ, മാഹിൻ ബക്കർ, റോഷ്‌ന രാജൻ, ജോയൽ വറുഗീസ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
പ്രേം പൊന്നൻ ആണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. ദിൻനാഥ് പുത്തഞ്ചേരി, ഹ്യൂമൻ സിദ്ദീഖ് എന്നിവരുടെ വരികൾക്ക് ആനന്ദ് നമ്പ്യാർ, നിതിൻ കെ ശിവ എന്നിവരാണ് സംഗീതം പകരുന്നത്. കപിൽ ഗോപാലകൃഷ്‌ണൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.
ആർട്ട് - ശശിധരൻ മൈക്കിൾ, കോസ്റ്റ്യൂംസ് - നീന, ബിൻസി, മേക്കപ്പ് - സുജനദാസ്, പ്രൊഡക്ഷൻ കൺട്രോളർ - അജേഷ് ഉണ്ണി, പ്രൊഡക്ഷൻ ഡിസൈനർ - രാകേഷ് സാർജൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അഭിജിത്ത് ഹ്യൂമൻ, അമൽ ഓസ്‌കാർ, ഗ്രാഫിക് ഡിസൈനർ - ശ്രീലാൽ, സ്റ്റിൽസ് - ജിജോ അങ്കമാലി, പി ആർ ഒ - എം കെ ഷെജിൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.