ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / entertainment

വിവാദങ്ങളോട് തത്‌കാലം സുല്ല്, ഇനിയല്‍പ്പം കുടുംബകാര്യം; നടന്‍ ബാല വീണ്ടും വിവാഹിതനായി - ACTOR BALA MARRIAGE

കോകിലയാണ് വധു. തമിഴ്‌നാട് സ്വദേശിയും ബാലയുടെ ബന്ധുവുമാണ് കോകില.

ACTOR BALA 3RD MARRIAGE  ACTOR BALA WIFE  ACTOR BALA 1ST WIFE  ACTOR BALA FAMILY CONTROVERSY
Actor Bala With Wife Kokila (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 23, 2024, 10:48 AM IST

Updated : Oct 23, 2024, 12:32 PM IST

എറണാകുളം :നടൻ ബാല വീണ്ടും വിവാഹിതനായി. ബന്ധുകൂടിയായ ചെന്നൈ സ്വദേശി കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു.

രാവിലെ 8.30 യോടെ കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങ് നടന്നത്. താൻ വീണ്ടും വിവാഹം കഴിക്കുമെന്ന് ബാല സമൂഹ മാധ്യമത്തിലൂടെ സൂചിപ്പിച്ചിരുന്നു. തനിക്ക് മനസമാധാനത്തോടെ ജീവിക്കാൻ വിവാഹം കഴിക്കണമെന്നും കോടി കണക്കിന് വരുന്ന തന്‍റെ സ്വത്തുക്കൾക്ക് ഒരു അവകാശി വേണമെന്നതുൾപ്പടെയുള്ള കാര്യങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'കരൾ ട്രാൻസ്പ്ലാന്‍റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്‍റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്‍റ്. ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. എന്‍റെ ആരോഗ്യനില മാറി. നല്ല നിലയിൽ മുൻപോട്ട് പോകാൻ സാധിക്കുന്നു. നിങ്ങൾക്ക് മനസാൽ അനു​ഗ്രഹിക്കാൻ കഴിയുമെങ്കിൽ അനു​ഗ്രഹിക്കൂ' എന്നും വിവാഹ ചടങ്ങിന് ശേഷം ബാല പറഞ്ഞു.

മുൻ ഭാര്യയേയും മകളെയും സമൂഹ മാധ്യമത്തിലൂടെ അപകീർത്തി പെടുത്തിയെന്ന പരാതിയിൽ ബാലയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഈ കേസിൽ ഉപാധികളോടെ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ബാലയുടെ വിവാഹം നടന്നത്. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം നിയമപ്രകാരം വേർപ്പെടുത്തിയ ശേഷമായിരുന്നു രണ്ടാമത്തെ വിവാഹം.

ഇത് നിയമപ്രകാരം രജിസ്റ്റർ ചെയ്യാത്തതിനാൽ മറ്റു നടപടികളില്ലാതെ ഇരുവരും വേർപിരിഞ്ഞിരുന്നു. വ്യക്തിപരമായ വിഷയങ്ങളിലും സിനിമയുമായി ബന്ധപ്പെട്ടും ബാല നടത്തിയ പ്രതികരണങ്ങള്‍ വിവാദമായി മാറിയിരുന്നു.

Also Read: 'ഇനി എന്തെങ്കിലും'; പൃഥ്വിരാജിന് മുന്നില്‍ കൈ കൂപ്പി ആന്‍റണി പെരുമ്പാവൂര്‍

Last Updated : Oct 23, 2024, 12:32 PM IST

ABOUT THE AUTHOR

...view details