തിരുവനന്തപുരം:63-മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് പഴുതടച്ച സുരക്ഷയും സന്നദ്ധ സേവനത്തിനുമായി 6000 പേരടങ്ങുന്ന വിദ്യാർഥി സേന സജ്ജമായി. എസ്‌പിസി, എൻഎസ്എസ്, എൻസിസി, ജെആർസി, സ്‌കൗട്ട് & ഗൈഡ്, സോഷ്യൽ സർവീസ് സ്‌കീം എന്നിവയിൽ നിന്നുള്ള 1200 പേരടങ്ങുന്ന ടീമാണ് ഓരോ ദിവസവും കലോത്സവ വേദികളിൽ എത്തുന്നത്.
ക്രമ സമാധാനം, വേദികളുടെ ചുമതല, കലവറയിലെ സേവനം, ഗ്രീൻ പ്രോട്ടോകോൾ, ട്രാൻസ്‌പോർടേഷൻ, പബ്ലിസിറ്റി, ട്രോഫികളുടെ സജ്ജീകരണം തുടങ്ങി എല്ലാ മേഖലയിലും വിദ്യാർഥി സേനയുടെ സേവനം ഉണ്ടാകും. എല്ലാ വേദികളിലും വിദ്യാർഥികൾക്ക് വേണ്ടി നിർദേശങ്ങളും സഹായങ്ങളും നൽകാൻ അധ്യാപകരും ഡ്യൂട്ടിയിൽ ഉണ്ടാകും. ഓരോ വേദിയും അതാത് സന്നദ്ധ സംഘടനകളുടെ ജില്ലാ കോർഡിനേറ്റർമാരുടെ നിയന്ത്രണത്തിലായിരിക്കും. എസ്എംവി സ്‌കൂൾ കേന്ദ്രീകരിച്ച് വാർ റൂമും തുറന്നിട്ടുണ്ട്.