കേരളം

kerala

ETV Bharat / business

ഫെൻജല്‍ 'എഫക്‌ടി'ല്‍ കേരളത്തിലെ പച്ചക്കറി വില കുത്തനെ കൂടി; പുതിയ നിരക്ക് ഇങ്ങനെ - VEGETABLE PRICE TODAY IN KERALA

കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം.

KERALA VEGETABLE PRICE  കേരളത്തിലെ പച്ചക്കറി നിരക്ക്  ഇന്നത്തെ പച്ചക്കറി വില  VEGETABLE PRICES IN KERALA
Vegetable Price Today In Kerala (ETV Bharat)

By ETV Bharat Kerala Team

Published : Dec 5, 2024, 10:57 AM IST

കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു. തമിഴ്‌നാട്ടിൽ ഫെൻജൽ ചുഴലിക്കാറ്റ് വൻ നാശം വിതച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് പച്ചക്കറി വില വര്‍ധിച്ചത്. പച്ചക്കറികള്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത് കുറഞ്ഞതും വില വര്‍ധനവിന് കാരണമായി.

മലബാർ മേഖലയിൽ മുരിങ്ങയ്‌ക്ക് പൊള്ളുന്ന വിലയാണ്. കാസർകോട് ജില്ലയിൽ 380 കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 400 മുകളിലുമാണ് മുരിങ്ങ വില. അതേസമയം എറണാകുളത്തെ മുരിങ്ങ വില 200 രൂപയാണ്.

തക്കാളി, ഏത്തക്ക, ഉള്ളി, കിഴങ്ങുവർഗങ്ങൾ, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവയ്ക്ക് എല്ലാം വില കുതിച്ചുയർന്നു. മത്തൻ, വെള്ളരി, കക്കിരി എന്നിവയ്‌ക്കാണ് വിപണിയിൽ ഏറ്റവും വില കുറവ്. ശബരിമല സീസൺ ആയതോടെ തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞു. ഇതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. വില കൂടിയതിന് പിന്നാലെ പച്ചക്കറി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം.

തിരുവനന്തപുരം
തക്കാളി 55
കാരറ്റ് 70
ഏത്തക്ക 70
മത്തന്‍ 20
ബീന്‍സ് 70
ബീറ്റ്റൂട്ട് 50
കാബേജ് 40
വെണ്ട 30
കത്തിരി 30
പച്ചമുളക് 40
ഇഞ്ചി 60
വെള്ളരി 30
പടവലം 30
ചെറുനാരങ്ങ 75
എറണാകുളം
തക്കാളി 60
പച്ചമുളക് 80
സവാള 70
ഉരുളക്കിഴങ്ങ് 60
കക്കിരി 30
പയർ 40
പാവല്‍ 60
വെണ്ട 50
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 200
ബീന്‍സ് 70
കാരറ്റ് 80
ബീറ്റ്‌റൂട്ട് 60
കാബേജ് 40
ചേന 80
ചെറുനാരങ്ങ 100
ഇഞ്ചി 120
വെളുത്തുള്ളി 400
കോഴിക്കോട്
തക്കാളി 50
സവാള 65
ഉരുളക്കിഴങ്ങ് 40
വെണ്ട 60
മുരിങ്ങ 400
കാരറ്റ് 90
ബീറ്റ്‌റൂട്ട്‌ 80
വഴുതന 40
കാബേജ്‌ 50
പയർ 60
ബീൻസ് 70
വെള്ളരി 20
ചേന 60
പച്ചക്കായ 70
പച്ചമുളക് 50
ഇഞ്ചി 100
കൈപ്പക്ക 50
ചെറുനാരങ്ങ 80
കണ്ണൂര്‍
തക്കാളി 36
സവാള 76
ഉരുളക്കിഴങ്ങ് 46
ഇഞ്ചി 100
വഴുതന 65
മുരിങ്ങ 450
കാരറ്റ് 85
ബീറ്റ്റൂട്ട് 70
പച്ചമുളക് 65
വെള്ളരി 30
ബീൻസ് 65
കക്കിരി 25
വെണ്ട 70
കാബേജ് 40
കാസര്‍കോട്
തക്കാളി 35
സവാള 70
ഉരുളക്കിഴങ്ങ് 46
ഇഞ്ചി 110
വഴുതന 65
മുരിങ്ങ 380
കാരറ്റ് 85
ബീറ്റ്റൂട്ട് 75
പച്ചമുളക് 65
വെള്ളരി 30
ബീൻസ് 60
കക്കിരി 25
വെണ്ട 68
കാബേജ് 40

ABOUT THE AUTHOR

...view details