മുംബൈ :ഒരിടവേളയ്‌ക്ക് ശേഷം 25000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്ന് ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ 180 പോയിന്‍റ് മുന്നേറിയാണ് നിഫ്‌റ്റി സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നത്. 25010 പോയിന്‍റിലാണ് നിഫ്‌റ്റി വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്‌റ്റിക്ക് പുറമെ സെന്‍സെക്‌സും ഉയര്‍ന്നിട്ടുണ്ട്. 611 പോയിന്‍റ് കുതിച്ച് 81,698 പോയിന്‍റിന് മുകളിലാണ് സെന്‍സെക്‌സ്. സെൻസെക്‌സ് 81,278 മുതൽ 81,824 വരെയും നിഫ്റ്റി 24,874 മുതല്‍ 25,043 വരെയും റേഞ്ചില്‍ വ്യാപാരം നടന്നു.
അടുത്ത മാസം പലിശ നിരക്ക് കുറയ്‌ക്കുമെന്ന തരത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് സൂചന നല്‍കിയതിന് പിന്നാലെയാണ് ഓഹരി വിപണിയിലെ കുതിപ്പ്. പലിശ സംബന്ധിച്ച സൂചനയ്‌ക്ക് പിന്നാലെ നിക്ഷേപകര്‍ കടുത്ത ആത്‌മവിശ്വാസത്തോടെയാണ് വിപണിയില്‍ ഇടപെട്ടത്. ഇതോടെ അമേരിക്കന്‍ വിപണിയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകിയ വിദേശ നിക്ഷേപവും നിഫ്‌റ്റിയുടെയും സെന്‍സെക്‌സിന്‍റെയും കുതിപ്പിന് കാരണമായതായി സാമ്പത്തിക വിദഗ്‌ധര്‍ പറയുന്നു. ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ബജാജ് ഫിനാന്‍സ് ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. അതേസമയം, അദാനി പോര്‍ട്‌സ്, സണ്‍ ഫാര്‍മ, അള്‍ട്രാ ടെക് സിമന്‍റ്, ഐടിസി എന്നിവയുടെ ഓഹരികള്‍ നഷ്‌ടത്തിലായി.
Also Read: വിലക്കില്‍ നിയമോപദേശം അനുസരിച്ച് നടപടിയെന്ന് അനിൽ അംബാനി; അനില്‍ നേരത്തേ രാജിവച്ചതാണെന്ന് കമ്പനികള്‍