റായ്‌പൂർ: 2026 മാർച്ച് 31 ന് മുമ്പ് ഛത്തീസ്‌ഗഡിനെ നക്‌സൽ വിമുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര സർക്കാരും വിഷ്‌ണു ദേവ് സായിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരും ഇതിനായി പ്രതിജ്ഞാബദ്ധരാണെന്നും അമിത് ഷാ പറഞ്ഞു.
റായ്‌പൂരിലെ പൊലീസ് പരേഡ് ഗ്രൗണ്ടിൽ രാഷ്‌ട്രപതിയുടെ പൊലീസ് അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഛത്തീസ്‌ഗഡ് നക്‌സലിസത്തിൽ നിന്ന് മുക്തമാകുമ്പോൾ രാജ്യം മുഴുവൻ നക്‌സലിസത്തിന്‍റെ ഭീഷണിയിൽ നിന്ന് മുക്തമാകുമെന്ന് അമിത് ഷാ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് 287 നക്‌സലൈറ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ആയിരത്തോളം പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്‌തു. 837 നക്‌സലൈറ്റുകൾ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങി.
നാല് മുൻനിര നക്‌സലൈറ്റുകളെ നിർവീര്യമാക്കി. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായി സിവിലിയൻ, സുരക്ഷാ സേനകളുടെ കൊലപാതകങ്ങൾ 100-ൽ താഴെയായി എന്നും അമിത് ഷാ പറഞ്ഞു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഛത്തീസ്‌ഗഡില്‍ എത്തിയത്. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മന്ത്രി ആയുധം ഉപേക്ഷിച്ച നക്‌സലൈറ്റുകളെയും കാണും.
Also Read:'സംവരണത്തില്‍ മാറ്റം വരുത്തില്ല, ലോക്‌സഭ പരാജയത്തിന് ശേഷം രാഹുല്‍ അഹങ്കാരിയായി മാറി': അമിത് ഷാ