ജമ്മു കാശ്‌മീർ: ജമ്മു കാശ്‌മീരിലെ പൂഞ്ച് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ (എഐഎഫ്) വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം. ശനിയാഴ്‌ചയാണ് ഭീകരർ വാഹന വ്യൂഹത്തിന് നേരെ വെടിയുതിർത്തത്. വെടിവയ്‌പ്പിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
റൈഫിൾസ് യൂണിറ്റ് പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഷാസിതാറിന് സമീപമുള്ള ജനറൽ ഏരിയയിലെ എയർ ബേസിനുള്ളിൽ വാഹനങ്ങൾ സുരക്ഷിതമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. സൈന്യവും പൊലീസും പ്രദേശത്തേക്ക് ശക്തമായ തെരച്ചില്‍ നടത്തുകയാണെന്നും ഭീകരരെ ഉടന്‍ കീഴടക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓപ്പറേഷനിൽ ഇത് വരെ അറസ്‌റ്റ് ഒന്നും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.