കേരളം

kerala

ETV Bharat / bharat

ട്രെക്കിംഗിനിടെ കാല്‍ വഴുതി വീണു; ഇന്ത്യന്‍ വനിതാ ഡോകടര്‍ക്ക് ബ്രിസ്‌ബെയ്‌നില്‍ ദാരുണാന്ത്യം - Telugu Lady Doctor Dies

സുഹൃത്തുക്കളോടൊപ്പം ട്രെക്കിംഗ് നടത്തുന്നതിനിടെ കാൽ വഴുതി വീഴാണ് അപകടം.

Doctor  trekking  Brisbane  വനിതാ ഡോകടര്‍
Telugu Lady Doctor Dies After Falling Into Gorge At Australia's Brisbane

By ETV Bharat Kerala Team

Published : Mar 9, 2024, 9:30 PM IST

അമരാവതി:ആന്ധ്രാപ്രദേശ് സ്വദേശിയായ വനിതാ ഡോകടര്‍ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിൽ ട്രെക്കിംഗിനിടെ മരിച്ചു. കൃഷ്‌ണ ജില്ലയിലെ ഗന്നവാരം സ്വദേശിയായ ഉജ്ജ്വലയാണ് മരിച്ചത്. ഗോൾഡ് കോസ്റ്റിലെ ബോണ്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ശേഷം റോയൽ ബ്രിസ്‌ബെയ്‌ൻ വിമൻസ് ഹോസ്പിറ്റലിൽ ഡോക്‌ടറായി ജോലി ചെയ്‌തു വരികയായിരുന്നു.

മാര്‍ച്ച് 2 ന് സുഹൃത്തുക്കളോടൊപ്പം ട്രെക്കിംഗ് നടത്തുന്നതിനിടെ കുത്തനെയുള്ള താഴ്‌വരയിൽ നിന്ന് ഉജ്ജ്വല കാൽ വഴുതി വീഴുകയായിരുന്നു. ദേഹത്ത് നിരവധി പരിക്കുകളേറ്റതിനെ തുടര്‍ന്നാണ് മരണം. മൃതദേഹം ഇന്ന്(09-03-2024) ജന്മനാട്ടിലെത്തിച്ചു. ഉങ്കുതുരു മണ്ഡലം പരിധിയിലെ എലുക്കപ്പാടിലുള്ള മുത്തച്ഛന്‍റെ വീട്ടിലേക്കാണ് സംസ്‌കാര ചടങ്ങുകൾക്കായി എത്തിച്ചത്.

ഉജ്ജ്വലയുടെ മാതാപിതാക്കളായ വെമുരു മൈഥിലിയും വെങ്കിടേശ്വര റാവുവും വർഷങ്ങളായി ഓസ്‌ട്രേലിയയിൽ സ്ഥിരതാമസക്കാരാണ്.

Also Read :അഴകിനൊപ്പം സുരക്ഷയും; പെപ്പര്‍ ബുള്ളറ്റടക്കമുള്ള കമ്മലുകള്‍ വികസിപ്പിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനികൾ

ABOUT THE AUTHOR

...view details