ഹൈദരാബാദ്: ബ്രിട്ടീഷ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ആവേശമായി ഇന്ത്യക്കാരന്‍. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയില്‍ നിന്നുളള ഉദയ് നാഗരാജുവാണ് ബ്രിട്ടിഷ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നോർത്ത് ബെഡ്‌ഫോർഡ്‌ഷെയറിൽ നിന്ന് ലേബർ പാർട്ടിയുടെ സ്ഥാനാര്‍ഥിയയാണ് ഉദയ് മത്സരിക്കുന്നത്. പുതുതായി രൂപീകരിച്ച പാർലമെൻ്റ് മണ്ഡലമാണ് നോർത്ത് ബെഡ്‌ഫോർഡ്‌ഷെയര്‍.
സിദ്ദിപേട്ടില്‍ ഹനുമന്ത റാവുവിൻ്റെയും നിർമല ദേവിയുടെയും മകനായാണ് ഉദയ് നാഗരാജു ജനിക്കുന്നത്. ബ്രിട്ടനിലെ പ്രശസ്‌ത യൂണിവേഴ്‌സിറ്റിയായ കോളേജ് ഓഫ് ലണ്ടനിൽ നിന്ന് ഗവേണൻസില്‍ പിജി നേടി. അന്താരാഷ്ട്ര പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്‌തനാണ്. കൂടാതെ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ പ്രാവീണ്യമുളള ഒരു ഐടി പ്രൊഫഷണലും എഐ പോളിസി ലാബുകളുടെ സ്ഥാപകനുമാണ് അദ്ദേഹം.