കേരളം

kerala

ETV Bharat / bharat

കേന്ദ്രത്തില്‍ ആര് സര്‍ക്കാര്‍ രൂപീകരിക്കും?: വാർത്ത സമ്മേളനം വിളിച്ച് ചന്ദ്രബാബു നായിഡു - Chandrababu Naidu to hold Press conference

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇരു സഖ്യവും ചര്‍ച്ച നടത്തവേ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) നേതാവ് ചന്ദ്രബാബു നായിഡു ഡൽഹിയിൽ വാർത്താസമ്മേളനം വിളിച്ചു.

By ETV Bharat Kerala Team

Published : Jun 5, 2024, 11:05 AM IST

TDP CHIEF CHANDRABABU NAIDU  CENTRAL GOVERNMENT FORMATION  കേന്ദ്ര സര്‍ക്കാര്‍ രൂപീകരണം  ചന്ദ്രബാബു നായിഡു
Chandrababu Naidu (ETV Bharat)

ന്യൂഡൽഹി :2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കിങ് മേക്കറായ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) നേതാവ് ചന്ദ്രബാബു നായിഡു ഇന്ന് ഡൽഹിയിൽ വാർത്താസമ്മേളനം നടത്തും. ഇന്ത്യ സഖ്യവും എന്‍ഡിഎ സഖ്യവും സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുപോലെ തിരക്കിട്ട ചര്‍ച്ച നടത്തുകാണ്.

അതിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ഇന്ന് ഡൽഹിയിൽ എത്തും. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 273 സീറ്റുകള്‍ വേണമെന്നിരിക്കേ 240 സീറ്റുകള്‍ നേടിയ ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് സഖ്യത്തിലെ മറ്റ് പാർട്ടികളുടെ പിന്തുണ കൂടി വേണം. 28 സീറ്റുകള്‍ നേടിയ ജെഡി (യു), ടിഡിപി പാര്‍ട്ടികളുമായി എന്‍ഡിഎ ഇന്ന് ചര്‍ച്ച നടത്തും.

അതിനിടെ ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയത്തില്‍ ടിഡിപി മേധാവി ചന്ദ്ര ബാബു നായിഡു നരേന്ദ്ര മോദിക്ക് ആശംസകൾ അറിയിച്ചു.

Also Read: മോദി പ്രധാനമന്ത്രി ആകാതിരിക്കാനുള്ള എല്ലാ നീക്കങ്ങളെയും പിന്തുണയ്ക്കും; അസദുദ്ദീൻ ഒവൈസി - OWAISI ON MODI BECOMING PM

ABOUT THE AUTHOR

...view details