സേലം: ശിവനും പാര്‍വതിയും വിഷ്‌ണുവും കൃഷ്‌ണനും നാഗത്താന്‍മാരുമൊക്കെയല്ലെ അമ്പലങ്ങളില്‍ സാധാരണ പ്രതിഷ്‌ഠയാവാറുള്ളത്. എന്നാല്‍ 'അന്യഗ്രഹ ദൈവം' പ്രതിഷ്‌ഠയായൊരു അമ്പലമുണ്ട്. എവിടെയാണന്നെല്ലേ ?.
തൊട്ടടുത്തു തന്നെ, നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ സേലത്താണ് ഈ അമ്പലമുള്ളത്. ക്ഷേത്രങ്ങള്‍ കൊണ്ട് പ്രശസ്‌തമായ നാടാണ് തമിഴ്‌നാട്. പക്ഷേ ഇവിടുത്തെ മിക്ക ക്ഷേത്രങ്ങളിലും അമ്മദൈവങ്ങളാണ് പ്രതിഷ്‌ഠ. ചിലയിടങ്ങളില്‍ മുരുഗനും മറ്റും ഉണ്ടെന്നതും ശരിയാണ്. ഇപ്പോള്‍ 'അന്യഗ്രഹ ദൈവവും'
വ്യത്യസ്‌തമായി ഒരു ക്ഷേത്രം നിര്‍മ്മിച്ചെങ്കിലും ഇവിടെ നിന്ന് പക്ഷേ നമ്മുടെ പരമ്പരാഗത ദൈവങ്ങളെയൊന്നും നിര്‍മ്മാതാവ് ഒഴിവാക്കിയിട്ടില്ല. ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് അറിയാമോ. നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ച് വരുന്ന പ്രകൃതി ദുരന്തങ്ങള്‍. അന്യഗ്രഹ ജീവി ദൈവത്തിന് പ്രകൃതി ദുരന്തങ്ങളെ തടയാനുള്ള ശക്തിയുണ്ടത്രേ.
യാത്രയ്ക്ക് ഒരുങ്ങും മുമ്പ് ആ ക്ഷേത്രത്തെ കുറിച്ച് കുറച്ച് കാര്യങ്ങള്‍ നമുക്ക് അറിയാം. തമിഴ്‌നാട്ടുകാരനായ ലോഗനാതന്‍ ആണ് അന്യഗ്രഹ ജീവിയെ പ്രതിഷ്‌ഠയാക്കി ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പരമ്പരാഗത ക്ഷേത്ര സങ്കല്‍പ്പങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്‌തമാണ് ഈ ക്ഷേത്രം. താന്‍ അന്യഗ്രഹ ജീവികളോട് സംസാരിച്ച് അനുമതി വാങ്ങിയ ശേഷമാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നും ലോഗനാതന്‍ പറയുന്നു.