കേരളം

kerala

ETV Bharat / bharat

രാജ്യം കത്തുമ്പോള്‍ മോദി സ്ഥലത്തില്ല, പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി - സുബ്രഹ്മണ്യൻ സ്വാമി

മിനിമം താങ്ങുവിലയുൾപ്പെടെയുളള ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രസർക്കാരിനെതിരെ കർഷക സംഘടനകളുടെ പ്രതിഷേധം ആളിക്കത്തുകയാണ്, ഈ സമയത്ത് പ്രധാനമന്ത്രി യുഎഇയിൽ സന്ദർശനം നടത്തിയതിനെ ചോദ്യം ചെയ്‌ത് സുബ്രഹ്മണ്യൻ സ്വാമി

farmers protest  Subramanian Swamy Questions PM  കർഷക സമരം  സുബ്രഹ്മണ്യൻ സ്വാമി  പ്രധാനമന്ത്രി
Subramanian Swamy

By ETV Bharat Kerala Team

Published : Feb 14, 2024, 7:29 PM IST

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്‌ത്‌ ബിജെപി അംഗവും മുൻ ക്യാബിനറ്റ് മന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി. പഞ്ചാബിൽ നിന്നുള്ള കർഷകർ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിക്കുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തില്ലാത്തതിനെ ക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു അദ്ദേഹം (Subramanian Swamy Questions PM Absence Says Modi Must Understand PM Priorities).

ഒരു പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുമ്പോൾ പ്രധാനമന്ത്രി രാജ്യത്ത് നിന്ന് വിട്ടുനിൽക്കുന്നത് ഉചിതമാണോ എന്ന് വിരാട് ഹിന്ദുസ്ഥാൻ സംഘം പ്രസിഡന്‍റ്‌ കൂടിയായ സ്വാമി ചോദിച്ചു.

ന്യൂഡൽഹിക്ക് സമീപം പഞ്ചാബ് കർഷകരുടെ സമരം അക്രമാസക്തമാകുമ്പോൾ അത് പൊട്ടിത്തെറിക്കാൻ ഇടയുണ്ട്. ഈ സാഹചര്യത്തിൽ മോദി ഒരു പ്രധാനമന്ത്രിയുടെ മുൻഗണനകൾ മനസ്സിലാക്കണമെന്നും യാത്ര ചെയ്യാനുളള സമയമല്ല ഇപ്പോൾ എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

അതേസമയം പഞ്ചാബിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ ബുധനാഴ്‌ച സംസ്ഥാനത്തിന്‍റെയും ഹരിയാനയുടെയും രണ്ട് അതിർത്തികളിൽ സമരവുമായി മുന്നോട്ടു പോവുകയാണ്. ഹരിയാനയിലെ അംബാലയ്ക്ക് സമീപമുള്ള ശംഭു അതിർത്തിയിൽ കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു.

കർഷകർ 'ഡൽഹി ചലോ' പ്രതിഷേധം പുനരാരംഭിക്കുന്നതിനായി ഒത്തുകൂടുകയും തുടർന്ന് ശംഭു അതിർത്തിയിലെ ബഹുതല ബാരിക്കേഡുകൾ തകർത്ത് ഡൽഹിയിലേക്ക് മാർച്ച് ചെയ്യാനുള്ള ശ്രമവുമായി മുന്നോട്ട് പോകുകയാണ്.

നിലവിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (UAE) സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി ഖത്തറും സന്ദർശിക്കും. പഞ്ചാബിലെ കർഷകർക്കെതിരെ നരേന്ദ്ര മോദി സർക്കാർ ഡ്രോണുകൾ ഉപയോഗിച്ചതിനെയും സ്വാമി ചോദ്യം ചെയ്‌തിട്ടുണ്ട്. പ്രതിഷേധിക്കുന്ന പഞ്ചാബ് കർഷകർക്കെതിരെ മോദി സർക്കാർ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ അത് യുഎൻ മനുഷ്യാവകാശ ചാർട്ടറിൻ്റെ ലംഘനത്തെ സൂചിപ്പിക്കുമെന്നും മുൻ പ്രൊഫസറായ സ്വാമി കൂട്ടിച്ചേർത്തു.

മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടിയും, കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ, കാർഷിക കടം എഴുതി തള്ളൽ, പൊലീസ് കേസുകൾ പിൻവലിക്കൽ, ലഖിംപൂർ ഖേരിയിലെ ഇരകൾക്ക് നീതി എന്നിവയും ആവശ്യപ്പെട്ടുകൊണ്ടാണ് കർഷകർ കേന്ദ്രസർക്കാരിനെതിരെ സമരം നടത്തുന്നത്.

അക്രമം, ഭൂമി ഏറ്റെടുക്കൽ നിയമം 2013 പുനഃസ്ഥാപിക്കുക, ലോകവ്യാപാര സംഘടനയിൽ നിന്ന് പിന്മാറുക, മുൻ സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളും കര്‍ഷകര്‍ മുന്നോട്ട്‌വെക്കുന്നുണ്ട്.

ABOUT THE AUTHOR

...view details