കേരളം

kerala

ETV Bharat / bharat

ഹൈടെക് പെൺവാണിഭ സംഘം പിടിയില്‍; ആറ് യുവതികളെ രക്ഷപ്പെടുത്തി പൊലീസ് - SEX RACKET ARRESTED IN HYDERABAD - SEX RACKET ARRESTED IN HYDERABAD

നാല് നടത്തിപ്പുകാരെയും ഒരു യുവാവിനെയുമാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

SEX RACKET ARRESTED IN HYDERABAD  പെൺവാണിഭ സംഘത്തെ പിടികൂടി  പെൺവാണിഭ സംഘം പിടിയിൽ  WOMEN WERE RESCUED FROM SEX RACKET
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 14, 2024, 6:11 PM IST

ഹൈദരാബാദ് (തെലങ്കാന) :ഹൈടെക് സംവിധാനത്തിൽ പെൺവാണിഭ റാക്കറ്റ് നടത്തുന്ന സംഘത്തെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നാല് നടത്തിപ്പുകാരെയും ഒരു യുവാവിനെയുമാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരിൽ നിന്ന് ആറ് യുവതികളെ രക്ഷപ്പെടുത്തുകയും ചെയ്‌തു.

പിടിയിലായവർക്കെതിരെ മുൻപും നിരവധി കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് ടാസ്‌ക് ഫോഴ്‌സ് ഡിസിപി സാധന രശ്‌മി പെരുമാൾ അറിയിച്ചു. വിജയവാഡ സ്വദേശിയായ കെ.സൂര്യകുമാരിയാണ് കേസിലെ പ്രധാന പ്രതി. പത്ത് അപരനാമങ്ങള്‍ ഇവര്‍ക്കുണ്ട്.

നഗരത്തിലെ മധുരനഗറിൽ തിരുപ്പതി സ്വദേശി കെ.വിജയശേഖർ റെഡി എന്നായാള്‍ക്കൊപ്പമാണ് സൂര്യകുമാരി താമസിച്ചിരുന്നത്. ഇരുവരും നഗരത്തിൽ പെൺവാണിഭ നടത്തിയിരുന്നു. 2020-ൽ ഇവരെ പിഡി ആക്‌ട് പ്രകാരം ജയിലിലടച്ചെങ്കിലും പുറത്തിറങ്ങി വീണ്ടും ഇതേ പ്രവര്‍ത്തി തുടരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ജോലി വാഗ്‌ദാനം ചെയ്‌താണ് ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ, ത്രിപുര, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും യുവതികളെ നഗരത്തിലെത്തിച്ച് ഇവര്‍ വേശ്യാവൃത്തിയ്‌ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ആവശ്യക്കാരുടെ വിവരങ്ങള്‍ വിജയശേഖർ റെഡി ഒരു ആപ്പിൽ സൂക്ഷിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ഇടപാടുകാർ പറയുന്ന സ്ഥലങ്ങളിലും ഹോട്ടലുകളിലും യുവതികളെ എത്തിക്കുന്നത്.

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയാണ് സൂര്യകുമാരി ഇടപാടുകാരില്‍ നിന്നും പണം വാങ്ങുന്നതെന്നും പൊലീസ് അറിയിച്ചു. പഞ്ചഗുട്ട പൊലീസ് സ്‌റ്റേഷന് പരിധിയിലുള്ള പാർക്ക് ഹോട്ടലിൽ വെസ്‌റ്റ് മണ്ഡല് ടാസ്‌ക് ഫോഴ്‌സ് പൊലീസ് ഇന്നലെ നടത്തിയ പരിശോധനയിലാണ് ഗണ്ടിപേട്ടയിലെ കിലാരു കീർത്തി തേജ (29) എന്ന യുവതി അറസ്‌റ്റിലായിരുന്നു

ഇവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സൂര്യകുമാരി, ശേഖർ റെഡി, പശ്ചിമ ബംഗാൾ സ്വദേശികളായ അർകോജിത് മുഖർജി (30), തിരുപ്പതി സ്വദേശി വേണുഗോപാൽ ബാലാജി (50) എന്നിവരെയാണ് ടാസ്‌ക് ഫോഴ്‌സ് പിടികൂടി പഞ്ചഗുട്ട പൊലീസിന് കൈമാറി.

Also Read : പാറ്റൂര്‍ സെക്‌സ് റാക്കറ്റ് കേസ്; പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി

ABOUT THE AUTHOR

...view details