കേരളം

kerala

ETV Bharat / bharat

കമല്‍നാഥ് ബിജെപിയിലേക്ക്; അഭ്യൂഹങ്ങള്‍ക്കിടെ കമല്‍നാഥും മകനും ഡല്‍ഹിയില്‍

കമല്‍നാഥ് ഡല്‍ഹി ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി പടരുന്നതിനിടെ ആശങ്കയോട കോണ്‍ഗ്രസ്.

Kamal Nath  speculation over switch to BJP  former Madhya Pradesh CM  കമല്‍നാഥ്  nakul nath
Kamal Nath arrives in Delhi amid speculation over switch to BJP

By ETV Bharat Kerala Team

Published : Feb 17, 2024, 4:41 PM IST

ന്യൂഡല്‍ഹി: മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ് ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ അദ്ദേഹവും മകനും ഡല്‍ഹിയിലെത്തിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കമല്‍നാഥ് ഡല്‍ഹിയിലെത്തിയത്( speculation over switch to BJP).

സ്വന്തം തട്ടകമായി ഛിദ്വാരയില്‍ കഴിഞ്ഞ കുറച്ച് ദിവസമായി പര്യടനത്തിലായിരുന്നു കമല്‍നാഥ്. ഇവിടെ നിന്ന് ഒന്‍പത് തവണ കമല്‍നാഥ് ലോക്‌സഭയിലെത്തിയിരുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബാക്കി 28 സീറ്റുകളും ബിജെപി പിടിച്ചപ്പോള്‍ മകന്‍ നകുല്‍ നാഥിന് ഈ മണ്ഡലത്തില്‍ നിന്ന് വിജയക്കൊടി പാറിക്കാനായി(Kamal Nath).

താന്‍ ഇന്നലെ രാത്രി പത്തരയ്ക്കും കമല്‍നാഥുമായി സംസാരിച്ചതാണെന്നും അദ്ദേഹം ഛിദ്വാരയില്‍ ഉണ്ടെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്, കമല്‍നാഥിന്‍റെ ബിജെപി പ്രവേശനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചത്. നെഹ്റു- ഗാന്ധി കുടുംബങ്ങളോടൊപ്പം രാഷ്‌ട്രീയ ജീവിതം ആരംഭിക്കുകയും ഈ കുടുംബങ്ങളോടൊപ്പം എക്കാലവും നിലകൊള്ളുകയും ജനത പാര്‍ട്ടി ഇന്ദിരാഗാന്ധിയെ ജയിലിലടച്ചപ്പോള്‍ അവര്‍ക്കൊപ്പം തന്നെ ശക്തമായി നിലയുറപ്പിക്കുകയും ചെയ്‌ത കമല്‍നാഥിനെപ്പോലൊരു നേതാവ് കോണ്‍ഗ്രസ് വിടുമെന്ന് ആരെങ്കിലും കരുതുമോ എന്നും അദ്ദേഹം ചോദിച്ചു(Congress leader Digvijaya Singh ).

അതേസമയം രാജ്യസഭ സീറ്റ് ലഭിക്കാത്തതില്‍ കമല്‍നാഥിന് അസംതൃപ്‌തി ഉണ്ടായിരുന്നുവെന്നാണ് സൂചന. കമല്‍നാഥ് നിര്‍ദ്ദേശിച്ച വ്യക്തിയെയും ഹൈക്കമാന്‍ഡ് പരിഗണിച്ചില്ല. അതേ പോലെ തന്നെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം പോയത് കമല്‍നാഥിനോട് രാഹുലിന് അനിഷ്‌ടമുണ്ടാക്കിയെന്നും വിലയിരുത്തലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയേണ്ടിയും വന്നു കമല്‍നാഥിന്. 230 അംഗ സഭയില്‍ 163 സീറ്റുകള്‍ സ്വന്തമാക്കിയാണ് ബിജെപി സംസ്ഥാന ഭരണം പിടിച്ചത്. കോണ്‍ഗ്രസിന് കേവലം 66 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഏതായാലും കമല്‍നാഥിന്‍റെ പുതിയ നീക്കങ്ങളെ ആശങ്കയോടെയാണ് കോണ്‍ഗ്രസ് നേതൃത്വം നിരീക്ഷിക്കുന്നത്. 'ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പില്‍ ധ്രുവീകരണ രാഷ്ട്രീയം പ്രയോഗിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിലും അവർ അതേ പ്ലാൻ ഉപയോഗിക്കും. അവർ അയോധ്യ ക്ഷേത്രത്തെ കുറിച്ച് സംസാരിച്ചുതുടങ്ങിയിരിക്കുന്നു. ഞങ്ങൾ മോശമായതൊന്നും ചെയ്‌തിട്ടില്ല, പക്ഷേ ഇപ്പോൾ തന്നെ പാർലമെന്‍റ്‌ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിക്കണം. മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ ഗ്രൗണ്ടിൽ കഠിനമായി പരിശ്രമിക്കുകയും വേണം' - മധ്യപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി സിപി മിത്തൽ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് ഇങ്ങനെ ആയിരുന്നു പ്രതികരിച്ചത്.

Also Read: കോൺഗ്രസിന്‍റെ 2024 ഒരുക്കം : ഗെലോട്ട്, ബാഗേല്‍, കമൽനാഥ് എന്നിവരുടെ 'ഭാവി' തീരുമാനിക്കാന്‍ ഖാര്‍ഗെ

ABOUT THE AUTHOR

...view details