ന്യൂഡൽഹി:യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനം ഹിൻഡൻബർഗ് റിസർച്ച് ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ചെയര്‍പേഴ്‌സണ്‍. അദാനി ഗ്രൂപ്പിന്‍റെ രഹസ്യവിദേശ സ്ഥാപനങ്ങളുമായി മാധവി പുരി ബുച്ചിനും ഭര്‍ത്താവിനും ബന്ധമുണ്ടെന്നും ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്നുമാണ് ഹിൻഡൻബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട്. അദാനി പണമിടപാട് അഴിമതിയിൽ ഉപയോഗിച്ച അവ്യക്തമായ ഓഫ്‌ഷോർ ഫണ്ടുകളിലും ഇവര്‍ക്ക് ഓഹരിയുണ്ടെന്നും ഹിൻഡൻബർഗ് റിസർച്ച് ആരോപിച്ചിരുന്നു.
ഈ ആരോപണങ്ങള്‍ നിഷേധിച്ച മാധവി പുരി ബുച്ചിനും ഭര്‍ത്താവും തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ ഒരു തുറന്ന പുസ്‌തം പോലെയാണെന്ന് പറഞ്ഞു. 'ഈ വാദങ്ങളില്‍ ഒരു സത്യവുമില്ല. ഞങ്ങളുടെ ജീവിതവും സാമ്പത്തിക ഇടപാടുകളും ഒരു തുറന്ന പുസ്‌തകമാണ്. ആവശ്യമായ എല്ലാ വെളിപ്പെടുത്തലുകളും വർഷങ്ങളായി സെബിക്ക് നൽകിയിട്ടുണ്ട്' എന്നാണ് സെബി ചെയര്‍പേഴ്‌സണ്‍ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നത്.