ഷിമോഗ: തുംഗ നദിയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. തീർത്ഥഹള്ളി ടൗൺ സ്വദേശികളായ റഫാൻ, ഇയാൻ, സമ്മദ് എന്നിവരാണ് മരിച്ചത്. തീർത്ഥഹള്ളിയിലെ രാമ മണ്ഡപത്തിന് സമീപം പുഴയിൽ നീന്താൻ പോയതായിരുന്നു കുട്ടികള്‍. പുഴയിൽ ഇറങ്ങി കുളിക്കുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്.
തിങ്കളാഴ്‌ച (01-04-2024) വൈകീട്ടോടെ ആയിരുന്നു സംഭവം. റംസാൻ വ്രതം അവസാനിപ്പിച്ച ശേഷം മൂന്ന് കുട്ടികളും പുഴയിൽ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. കാല്‍തെറ്റി വീണതോ, ഒഴുക്കില്‍പെട്ടതോ ആകാം മുങ്ങിമരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.