കേരളം

kerala

ETV Bharat / bharat

പൂനെ പോര്‍ഷെ കാര്‍ അപകടം: പ്രതിയുടെ കുടുംബത്തിന് അധോലോക കുറ്റവാളി ഛോട്ടാ രാജനുമായി ബന്ധം - Porshe Car Accident

മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ 17-കാരനായ പ്രതിയുടെ കുടുംബത്തിന് പൊലീസ് രാജകീയ പരിഗണന നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

NEW REVELATIONS IN PUNE ACCIDENT  ഛോട്ടാ രാജൻ  പോര്‍ഷെ കാര്‍ അപകടം മഹാരാഷ്‌ട്ര  Pune Porshe Car Accident
New revelations In Pune Porshe Car Accident (ETV Bharat)

By ETV Bharat Kerala Team

Published : May 22, 2024, 7:49 PM IST

മുംബൈ (മഹാരാഷ്‌ട്ര ): മദ്യലഹരിയില്‍ 17കാരന്‍ അമിത വേഗതയിൽ ഓടിച്ച പോര്‍ഷെ കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവം ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ പ്രതിയുടെ മുത്തച്ഛന് അധോലോക കുറ്റവാളി ഛോട്ടാ രാജനുമായി നേരിട്ട് ബന്ധമുണ്ടെന്ന വിവരങ്ങളാണ് പുറത്തെത്ത് വന്നിരിക്കുന്നത്. പ്രതിയുടെ കുടുംബത്തിന് നേരത്തെ പൊലീസ് രാജകീയ പരിഗണന നൽകിയതായി പുറത്തുവന്നിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് ഛോട്ടാ രാജനുമായുള്ള ബന്ധവും വെളിപ്പെട്ടിരിക്കുന്നത്. പൂനെയിലെ കല്യാണനഗറിലായിരുന്നു ബൈക്ക് യാത്രികരായ രണ്ട് പേരുടെ ജീവന്‍ എടുത്ത അപകടം നടന്നത്. പ്രതിയുടെ മുത്തച്ഛൻ അധോലോക കുറ്റവാളി ഛോട്ടാ രാജനുമായി ഒത്തുകളിച്ച് കൊലപാതകത്തിന് ഉത്തരവിട്ടെന്നും ആരോപണമുണ്ട്. എന്നാൽ, കേസിൽ പൊലീസ് ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല.

അതേസമയം പ്രതിയുടെ മുത്തച്ഛനെയും ഛോട്ടാ രാജനെയും ബന്ധപ്പെടുത്തുന്ന മറ്റൊരു കേസിന്‍റെ വിവരവും നിലവില്‍ പുറത്ത് വന്നിട്ടുണ്ട്. സാമ്പത്തിക കാരണങ്ങളാൽ ഇയാള്‍ക്ക് തന്‍റെ സഹോദരനുമായി തർക്കമുണ്ടായിരുന്നു. തർക്കത്തിൽ, തന്‍റെ സഹോദരന്‍റെ കൂട്ടാളിയായ അജയ് ഭോസ്ലെയെ കൊലപ്പെടുത്താൻ ഛോട്ടാ രാജന് ക്വട്ടേഷൻ നൽകി. ഇതോടെ ഗുണ്ട സംഘം ഭോസ്ലെയെ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്‌തു.

ഈ കേസിൽ മഹാരാഷ്‌ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്‌ഡ് ക്രൈം ആക്‌ട് (എംസിഒസിഎ) പ്രകാരം ഛോട്ടാ രാജനും മറ്റ് പ്രതികൾക്കുമെതിരെ കേസെടുത്തിരുന്നു. എന്നാൽ, കേസിന്‍റെ മുഖ്യ സൂത്രധാരനെതിരെയും ആരോപണ വിധേയനായ ക്വട്ടേഷൻ നൽകിയവർക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ല. അവരെ കേസന്വേഷണത്തിന്‍റെ അവസാനം അറസ്റ്റ് പോലും ചെയ്‌തിരുന്നില്ല. സാമ്പത്തിക ഇടപാടുകൾ മൂലമാണ് പൊലീസ് ഇവർക്കെതിരെ കേസെടുക്കാത്തതെന്നാണ് ആക്ഷേപം ഉയരുന്നത്.

അതേസമയം പൊര്‍ഷെ അപകടവുമായ ബന്ധപ്പെട്ട കേസ് ബോംബെ സെഷൻസ് പ്രത്യേക കോടതിയിലാണ്. കേസിൽ അടുത്ത ഹിയറിങ് ജൂൺ നാലിന് നടക്കും. പ്രതിയുടെ അച്ഛനും മുത്തച്ഛനും അധോലോക കുറ്റവാളി ഛോട്ടാ രാജനുമായുള്ള ബന്ധം പുറത്തായത് കേസില്‍ മറ്റൊരു വഴിത്തിരിവായിരിക്കുകയാണ്. പ്രതിയുടെ മുത്തച്ഛനെതിരെ ബണ്ട് ഗാർഡൻ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

പൂനെയിലെ അപകടത്തിൽ സംസ്ഥാന ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവയ്ക്കണമെന്ന് മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മൂഖ് ആവശ്യപ്പെട്ടിട്ടുണ്ട്. തന്‍റെ എക്‌സിലെ പോസ്റ്റിലാണ് അദ്ദേഹം കാര്യം അറിയിച്ചത്.

Also Read : മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവം; പിതാവിനും ബാര്‍ ജീവനക്കാര്‍ക്കുമെതിരെ കേസ് - Porshe Car Accident

ABOUT THE AUTHOR

...view details