കേരളം

kerala

ETV Bharat / bharat

'കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിലേക്ക് സ്വയം വരുന്നു'; വിഡി സതീശന് മറുപടി പറഞ്ഞ്‌ പ്രകാശ് ജാവദേക്കർ

കോൺഗ്രസ്‌ക്കാരുടെ നിരാശ രാഹുൽ ഗാന്ധിയാണെന്നും പ്രധാനമന്ത്രി അവരുടെ ആകർഷണമാണെന്നും പ്രകാശ്‌ ജാവദേക്കർ അഭിപ്രായപ്പെട്ടു.

By ETV Bharat Kerala Team

Published : Mar 11, 2024, 9:40 PM IST

Prakash Javadekar  VD Satheesan  Prakash Javadekar On VD Satheesan  Congress Leaders defection
Prakash Javadekar

ന്യൂഡൽഹി:ബിജെപിക്കെതിരായ വിഡി സതീശന്‍റെ പരാമർശത്തിന് മറുപടി പറഞ്ഞ്‌ എംപിയും കേരള ബിജെപിയുടെ ചുമതലക്കാരനുമായ ശ്രീ പ്രകാശ് ജാവദേക്കർ. കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിലേക്ക് സ്വയം വരുകയാണ്. അവർക്ക് ഇടനിലക്കാരെ ആവശ്യമില്ല. അവരുടെ നിരാശ രാഹുൽ ഗാന്ധിയാണെന്നും അവരുടെ ആകർഷണം നരേന്ദ്ര മോദിയുമാണെന്ന് പറഞ്ഞായിരുന്നു പ്രകാശ്‌ ജാവദേക്കർ വിഡി സതീശന് മറുപടി നൽകിയത് (Prakash Javadekar Reaction On VD Satheesan's Statement).

കോൺഗ്രസിൻ്റെ പാപ്പരത്തം കാരണം കേരളത്തിൽ നിന്നുള്ള പിസി ജോർജ്, സി രഘുനാഥ്, അനിൽ കെ ആൻ്റണി, പത്മജ വേണുഗോപാൽ തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കൾ അടുത്തിടെ കൂറുമാറി.

കൂടാതെ ഗുജറാത്തിൽ നിന്നുള്ള അർജുൻ മൊദ്‌വാഡിയയും അംബരീഷ് ദേറും രാജസ്ഥാനിൽ നിന്നുള്ള മുൻ മന്ത്രിമാരായ രാജേന്ദ്ര യാദവ്, മഹേന്ദ്രജീത് സിങ് മാളവ്യ, ലാൽചന്ദ് കതാരിയ, മധ്യപ്രദേശിൽ നിന്നുള്ള സുരേഷ് പച്ചൗരി, ജ്യോതിരാദിത്യ സിന്ധ്യ, ഉത്തരാഖണ്ഡിൽ നിന്നുള്ള വിജയ് ബഹുഗുണ, മനീഷ് ഖണ്ഡൂരി, ഉത്തർപ്രദേശിൽ നിന്നുള്ള ജിതിൻ പ്രസാദ്, ആർപിഎൻ സിങ്, ജഗദംബിക പാൽ, റീത്ത ബഹുഗുണ, മഹാരാഷ്ട്രയിൽ നിന്നുള്ള മിലിന്ദ് ദിയോറ, അശോക് ചവാൻ, നാരായൺ റാണെ, രാധാകൃഷ്‌ണ വിഖേ പാട്ടീൽ, കൃപാശങ്കർ സിങ്, പഞ്ചാബിൽ നിന്നുള്ള ക്യാപ്റ്റൻ അമരേന്ദർ സിങ്, സുനിൽ ജാഖർ, നോർത്ത് ഈസ്‌റ്റിൽ നിന്നുള്ള ഹിമന്ത ബിശ്വ ശർമ്മ, പേമ ഖണ്ഡു, ബിരേൻ സിങ് എന്ന് തുടങ്ങി ആ പട്ടിക അങ്ങനെ നീളും.

സതീശൻ ഒന്നോർക്കുക, കോൺഗ്രസ് ഭൂതകാലമാണ്. ബിജെപിയാണ് രാജ്യത്തിന്‍റെ വർത്തമാനവും ഭാവിയും. പിണറായിയുമായും സിപിഎമ്മുമായും രാജ്യത്തുടനീളം കൂട്ടുനിൽക്കുന്നതും കേരളത്തിൽ ‘മോക്ക് ഫൈറ്റ്’ നടത്തുന്നതും നിങ്ങൾ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പല മലയാളികളും വിശ്വസിച്ചിരുന്നെന്നും എന്നാൽ ഇത്തവണ 2024ൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details