കേരളം

kerala

ETV Bharat / bharat

യെദ്യൂരപ്പയ്‌ക്കെതിരായ പോക്‌സോ കേസ്‌ : അന്വേഷണം സിഐഡിക്ക് കൈമാറി - CID In Yediyurappa POCSO case

കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരായ ലൈംഗിക പീഡനപരാതി കേസ് സിഐഡി അന്വേഷിക്കും

Pocso case  POCSO case against BS Yedyurappa  Yediyurappa case transferred to CID  Criminal Investigation Department
BS Yedyurappa

By ETV Bharat Kerala Team

Published : Mar 15, 2024, 6:15 PM IST

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരായ പോക്‌സോ കേസ്‌ സിഐഡിക്ക് (Criminal Investigation Department) കൈമാറി. ഈ കേസിന്‍റെ അന്വേഷണം സിഐഡിക്ക് കൈമാറാൻ ഡിജിയും ഐജിപിയുമായ അലോക് മോഹൻ ഉത്തരവിട്ടു. വനിത ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരിക്കും കേസിന്‍റെ അന്വേഷണം നടത്തുക (POCSO Case Registered Against Former CM Yediyurappa).

പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് കാണിച്ച് ഇരയുടെ അമ്മ സദാശിവനഗർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയും പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു. വഞ്ചന കേസിൽ നീതി തേടി ഫെബ്രുവരി രണ്ടിന് യെദ്യൂരപ്പയുടെ വീട്ടിലെത്തിയ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

ALSO READ:'ഇനി എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം': ലൈംഗികാതിക്രമ കേസില്‍ ബി എസ് യെദ്യൂരപ്പയുടെ പ്രതികരണം

പോക്‌സോ നിയമപ്രകാരം രജിസ്‌റ്റർ ചെയ്‌ത കേസിൽ യെദ്യൂരപ്പയുടെ മൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്. എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തതിന് പിന്നാലെ സദാശിവനഗർ പൊലീസും ഹൈഗ്രൗണ്ട്‌സ് പൊലീസും യെദ്യൂരപ്പയുടെ ധവലഗിരി ഡോളർ കോളനിയിലെ വസതി സന്ദർശിച്ചിരുന്നു.

ആഭ്യന്തര മന്ത്രിയുടെ പ്രതികരണം :അതേസമയം യെദ്യൂരപ്പയ്‌ക്കെതിരായ പോക്‌സോ കേസിൽ ആഭ്യന്തര മന്ത്രി ഡോ ജി പരമേശ്വര പ്രതികരിച്ചിരുന്നു. ഒരു സ്‌ത്രീ നൽകിയ പരാതിയിൽ മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ ഒരു സ്‌ത്രീ പരാതി നൽകുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. സത്യം അറിയുന്നത് വരെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും മുൻ മുഖ്യമന്ത്രി ഉൾപ്പെട്ടതിനാൽ ഇത് സെൻസിറ്റീവായ കേസാണെന്നും ഡോ ജി പരമേശ്വര വ്യക്തമാക്കി.

സദാശിവനഗറിലെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ രാഷ്‌ട്രീയ ലക്ഷ്യം ഇല്ലെന്ന് തോന്നുന്നുവെന്നും യുവതിക്ക് സംരക്ഷണം ആവശ്യമുണ്ടെങ്കിൽ അത് നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details