കേരളം

kerala

ETV Bharat / bharat

ഒമാനില്‍ കനത്ത മഴ; മരിച്ചവരിൽ പത്തനംതിട്ട സ്വദേശിയും - Pathanamthitta native died in Oman - PATHANAMTHITTA NATIVE DIED IN OMAN

കനത്ത മഴയില്‍ വർക്ക് ഷോപ്പിന്‍റെ മതില്‍ തകർന്ന് വീണാണ് പത്തനംതിട്ട സ്വദേശി സുനില്‍ കുമാര്‍ മരിച്ചത്.

OMAN RAIN AND FLOOD  PATHANAMTHITTA OMAN  ഒമാനില്‍ കനത്ത മഴ  പത്തനംതിട്ട സ്വദേശി ഒമാന്‍
12 people including Pathanamthitta native died in Heavy Rain in Oman

By ETV Bharat Kerala Team

Published : Apr 15, 2024, 11:36 AM IST

പത്തനംതിട്ട: ഒമാനിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പത്തനംതിട്ട സ്വദേശി ഉൾപ്പെടെ 12 പേർ മരിച്ചു. പത്തനംതിട്ട അടുർ കടമ്പനാട് സ്വദേശി സുനില്‍ കുമാർ (55) ആണ് ബിദിയയിലെ സനയ്യയില്‍ മരിച്ചത്.

കനത്ത മഴയില്‍ തുടർന്ന് വെള്ളം കുത്തിയൊലിച്ചതിനെ തുടർന്ന് സുനിൽ കുമാർ നടത്തിയിരുന്ന വർക്ക് ഷോപ്പിന്‍റെ മതില്‍ തകർന്നാണ് അപകടം സംഭവിച്ചത്. ഞായറാഴ്‌ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. മരിച്ച മറ്റുള്ളവർ ഒമാൻ പൗരൻമാരാണ്.

ഇതില്‍ ഒൻപത് കുട്ടികളും ഉള്‍പ്പെടും. ന്യൂനമർദത്തിന്‍റെ പശ്ചാതലത്തില്‍ ഒമാനിൽ ശനിയാഴ്‌ച രാത്രി മുതല്‍ ഞായറാഴ്‌ച ഉച്ചവരെ നീണ്ട കനത്ത മഴയിൽ വ്യാപക നാശനഷ്‌ടങ്ങളാണ് ഉണ്ടായത്. മസ്‌കറ്റ്, ദാഖിലിയ, തെക്ക് - വടക്ക് ശർഖിയ, ദാഹിറ ​ഗവർണറേറ്റുകളിലെല്ലാം മഴയും വെള്ളപ്പൊക്കവും കാരണം നിരവധി നാശ നഷ്‌ടങ്ങളുണ്ടായി.

രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളില്‍ കനത്ത മഴ തുടരുകയാണ്. റോയല്‍ ഒമാൻ പൊലീസിന്‍റെയും സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. മരിച്ച സുനിലിന്‍റെ ഭാര്യ: ദിവ്യ , മകള്‍: സ്വാതി സുനില്‍.

Also Read :സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത - Rain Update In Kerala

ABOUT THE AUTHOR

...view details