ന്യൂഡൽഹി :നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ജൂൺ 8ന് സത്യപ്രതിജ്ഞ ചെയ്‌തേക്കില്ലെന്ന് റിപ്പോർട്ട്. ജൂൺ 9നാകും അധികാരമേല്‍ക്കുകയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജ്യോതിഷപരമായ കൂടിയാലോചനയെ തുടർന്നാണ് മാറ്റങ്ങൾ വരുത്തിയതെന്നാണ് വിവരം.
ജൂൺ എട്ടിനല്ല, മോദിയുടെ സത്യപ്രതിജ്ഞ തീയതിയിൽ മാറ്റമെന്ന് റിപ്പോർട്ട് - NARENDRA MODI SWEARING IN DATE - NARENDRA MODI SWEARING IN DATE
നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കുമെന്ന് പ്രഖ്യാപിച്ച ദിവസത്തില്‍ മാറ്റം
Published : Jun 6, 2024, 3:07 PM IST
മോദിയും തൻ്റെ പുതിയ മന്ത്രിസഭയിലെ മന്ത്രിമാരും ജൂൺ 8ന് വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നത്. ചടങ്ങിൽ എൻഡിഎ സഖ്യത്തിൻ്റെ പ്രധാന നേതാക്കൾക്കൊപ്പം നിരവധി ലോക നേതാക്കളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പ കമൽ ദഹൽ, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ എന്നിവർ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ (എൻഡിഎ) പ്രകടനത്തിൽ ഇവർ നേരത്തെ മോദിയെ അഭിനന്ദിച്ചിരുന്നു.
ALSO READ:ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയം : നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോക നേതാക്കള്‍