ഹൈദരാബാദ്: മയക്കുമരുന്ന് കൊറിയറിൽ എത്തിയെന്ന് ഭീഷണിപ്പെടുത്തി തട്ടിപ്പ്. ഹൈദരാബാദില്‍ ഡോക്‌ടറുടെ പക്കലില്‍ നിന്നും സൈബർ കുറ്റവാളികൾ കൈക്കലാക്കിയത് 48 ലക്ഷം രൂപ. സംഭവത്തില്‍ തട്ടപ്പിന് ഇരയായ യുവതി ഹൈദരാബാദ് സൈബർ പൊലീസിൽ പരാതി നല്‍കി.
ഡോക്‌ടറെ വിളിച്ച് തങ്ങൾ ഡൽഹി പൊലീസാണെന്നും, മലേഷ്യയിൽ നിന്ന് ഡൽഹിയിലേക്ക് കൊറിയർ കമ്പനി വഴി ഇവരുടെ പേരിൽ പാഴ്‌സൽ എത്തിയിട്ടുണ്ടെന്നും അതിൽ മയക്കുമരുന്ന് ഉണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പെന്ന് പൊലീസ് അറിയിച്ചു.
ഡൽഹി കോടതിയിൽ ഹാജരാകണമെന്നും അല്ലാത്തപക്ഷം, പൊലീസ് വീട്ടിലെത്തുമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ഭീഷണിപ്പെടുത്തി. സിബിഐ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ബാങ്കിൻ്റെ വിവരങ്ങൾ തിരക്കി. സെക്യൂരിറ്റി ഫണ്ടിൽ തുക അടക്കാൻ ആവശ്യപ്പെട്ടു.