കര്‍ണാടക:മംഗളൂരുവിലെമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്‌ത്രീകളുടെ ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ പതിനേഴുകാരന്‍ പിടിയില്‍. ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ വച്ചാണ് പ്രതി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.
ശുചിമുറിയില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണ്‍ ബെല്ല് അടിച്ചതോടെയാണ് സംഭവം സുരക്ഷ ജീവനക്കാരന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ശുചിമുറിയിലെ ജനാലയ്‌ക്ക് സമീപത്തായാണ് മൊബൈലുണ്ടായിരുന്നത്. ഇത് പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ആശുപത്രി അധികൃതര്‍ മംഗളൂരു നോര്‍ത്ത് സ്റ്റേഷനില്‍ പരാതി നല്‍കി.