കേരളം

kerala

ETV Bharat / bharat

നിര്‍ത്തിയിട്ട ഗ്യാസ്‌ ടാങ്കർ പൊട്ടിത്തെറിച്ചു; സ്‌ഫോടനം മോഷണ ശ്രമത്തിനിടെയെന്ന് സൂചന, ആളപായമില്ല - Gas Tanker Explosion - GAS TANKER EXPLOSION

ഗ്യാസ്‌ സിലിണ്ടറുകള്‍ മോഷ്‌ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ സ്‌ഫോടനമെന്ന്‌ ആരോപണം

PUNE FIRE GAS TANKER EXPLOSION  EXPLOSION ON CHAKAN SHIKRAPUR ROUTE  EXPLOSION  ഗ്യാസ്‌ ടാങ്കർ പൊട്ടിത്തെറിച്ചു
GAS TANKER EXPLOSION (Source: Etv Bharat)

By ETV Bharat Kerala Team

Published : May 19, 2024, 12:36 PM IST

ഗ്യാസ്‌ ടാങ്കർ പൊട്ടിത്തെറിച്ചു (Source: Etv Bharat)

പൂനെ : പൂനെയിലെ ചകൻ-ശിക്രപൂർ റൂട്ടിൽ ഗ്യാസ്‌ ടാങ്കർ പൊട്ടിത്തെറിച്ചു. ടാങ്കറിൽ നിന്ന് വാതകം ചോർന്നതിനെ തുടർന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന്‌ പ്രാഥമിക വിവരം. ഒന്നിന് പുറകെ ഒന്നായി മൂന്നോ നാലോ സ്ഫോടനങ്ങളുണ്ടായി.

ഷെൽ പിംപൽഗാവിൽ ഇന്ന് (മെയ് 19) പുലർച്ചെ 4:45 ഓടെയാണ് സംഭവം. ചകൻ-ശിക്രപൂർ റോഡിലെ മൊഹിതേവാഡി പ്രദേശത്തെ ധാബയ്‌ക്ക്‌ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കർ പെട്ടെന്ന്‌ പൊട്ടി തെറിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

സംഭവത്തിൽ ആളപായമില്ല. ഗ്യാസ് പൊട്ടിത്തെറിച്ച്‌ ദേശീയപാതയോരത്തെ നിരവധി വീടുകളുടെ ജനൽചില്ലുകൾ തകർന്നു. ചില വീടുകളും തകർന്നു. ഗ്യാസുകള്‍ മോഷ്‌ടിക്കുന്നതിനിടയിലാണ്‌ സ്‌ഫോടനം നടന്നതെന്ന തരത്തിലും ആരോപണങ്ങള്‍ ഉയരുന്നു.

വാതകങ്ങള്‍ക്ക്‌ വില കൂടിയ സാഹചര്യത്തില്‍ ഹൈവേകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ടാങ്കറുകളില്‍ നിന്ന്‌ ഗ്യാസ്‌ സിലിണ്ടറുകള്‍ മോഷ്‌ടിച്ച്‌ മറിച്ച്‌ വില്‍ക്കാറുണ്ടെന്നാണ്‌ ആരോപണം. സംഭവത്തെക്കുറിച്ച് ചക്കൻ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ALSO READ:പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു: അമ്മയും മൂന്ന് കുട്ടികളും മരിച്ചു; ആറ് പേർക്ക് പൊള്ളലേറ്റു

ABOUT THE AUTHOR

...view details